സന്ദീപിന്റെ വാക്കുകൾ
ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനെ നേരിൽ കണ്ട് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിനത്തിന്റെ - എന്റെ വിവാഹത്തിന്റെ ക്ഷണകത്ത് കൈമാറിയപ്പോൾ..!!
മുൻപ് പലതവണ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ലാലേട്ടന്റെ മുൻപിൽ തികച്ചും വ്യക്തിപരമായ ഒരു കാര്യവുമായി പോകുന്നത് അതും എന്റെ വിവാഹം ക്ഷണിക്കാൻ, അതുകൊണ്ട് തന്നെ സത്യത്തിൽ ഒരു പതിറ്റാണ്ട് മുൻപ് ആദ്യമായി ലാലേട്ടനെ കാണാൻ പോയപ്പോളുള്ള അതെ ആകാംക്ഷകളും, ആരാധനയും എന്നിൽ നിറഞ്ഞുനിന്നുവെന്ന് പറയാം.. എന്നാൽ ലാലേട്ടന്റെ മുന്നിലെത്തിയപ്പോൾ ഒരു സൂപ്പർസ്റ്റാറിന്റെ അഹങ്കാരമോ അകലമോ ഒന്നുമില്ലാതെ, സഹോദരനെ പോലെ സംസാരിച്ച, എളിമയും മനോഹാരിതയും കൊണ്ട് ദുബായ് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നായി അത് മാറിയിരുന്നു..!!
എന്നെയും എന്റെ പ്രിയപ്പെട്ടവളേയും ഹൃദയപൂർവ്വം ആശംസിച്ച സന്ദേശങ്ങൾ കൊണ്ടും, മനസ്സ് നിറഞ്ഞുള്ള ആശീർവാദവും അനുഗ്രഹവും കൊണ്ടും, നിറമുള്ള വാക്കുകളും കൊണ്ടും, സ്നേഹപൂർവമായ ആശംസകളും കൊണ്ടും എന്റെ ഹൃദയത്തിൽ എന്നെന്നും പതിഞ്ഞുനിൽകുന്ന ഏറ്റവും നല്ല ഓർമയായി തീർന്നു ലാലേട്ടന്റെ ഒപ്പമുള്ള ഈ കൂടിക്കാഴ്ച..!!
ALSO READ: സിനിമ കാരണം വന്നതല്ല ഇവരൊന്നും, പ്ലാന്‍ ചെയ്തതുമല്ല; തന്റെ സൗഹൃദങ്ങളെ കുറിച്ച് ഭാവന
ചുരുക്കി പറഞ്ഞാൽ എന്നിലെ ഹാർഡ് കോർ ഫാൻ ബോയ്-യെ സംബന്ധിച്ച് ഒരു അൽറ്റിമേറ്റ് ഫാൻ ബോയ് മൊമെന്റ് തന്നെയായിരുന്നു ഇത്, ജീവിതകാലം മുഴുവൻ ഓർത്തുവെക്കാൻ പറ്റിയ ഏറ്റവും മധുരമേറിയ ഒരു എട്..!!!!
ഒരായിരം നന്ദി ലാലേട്ടാ… ഈ ആരാധകന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യേകമായ ഈ നിമിഷങ്ങൾക്ക്!





English (US) ·