Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•27 May 2025, 9:47 am
പഞ്ചാബ് കിങ്സിനെ ക്വാളിഫയറിൽ എത്തിച്ച് ചരിത്രം കുറിച്ച് നായകൻ ശ്രേയസ് അയ്യർ. ഐപിഎൽ ചരിത്രത്തിൽ തന്നെ ആദ്യമായി ആണ് ഒരു താരം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. അതേസമയം നിലവിൽ ക്വാളിഫയർ സ്ഥാനത്തുള്ള പഞ്ചാബ് മെയ് 29 ന് നടക്കുന്ന ക്വാളിഫയർ മത്സരത്തിൽ ജയിച്ചാൽ നേരിട്ട് ഫൈനലിലെത്താൻ സാധിക്കും.
ഹൈലൈറ്റ്:
- ചരിത്രം കുറിച്ച് ശ്രേയസ് അയ്യർ
- ക്വാളിഫയർ സ്ഥാനം ഉറപ്പിച്ച് പഞ്ചാബ്
- അടുത്ത മത്സരത്തിൽ ജയിച്ചാൽ നേരിട്ട് ഫൈനലിൽ
ശ്രേയസ് അയ്യർ (ഫോട്ടോസ്- Samayam Malayalam) താരലേലത്തിൽ പൊന്നും വിലയ്ക്കാണ് പഞ്ചാബ് കിങ്‌സ് ശ്രേയസിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും വാക്കിയ രണ്ടാമത്തെ തുകയ്ക്കാണ് പഞ്ചാബ് ശ്രേയസിനെ ടീമിൽ എത്തിച്ചത്. ആ തീരുമാനം തെറ്റിയില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ശ്രേയസ്. 2014 ന് ശേഷം പഞ്ചാബ് ആദ്യമായി ക്വാളിഫയർ സ്ഥാനം ഉറപ്പിച്ച് പ്ലേ ഓഫിലേക്ക് കടക്കുകയാണ്.
ശ്രേയസ് തിളക്കത്തിൽ പഞ്ചാബ് മിന്നിയപ്പോൾ ലോക റെക്കോഡ് കുറിച്ച് പഞ്ചാബ് നായകൻ; ഐപിഎൽ ചരിത്രത്തിൽ തന്നെ ഇതാദ്യം
ഇനി 29 ന് നടക്കുന്ന ക്വാളിഫയർ മത്സരത്തിൽ ജയിച്ചാൽ നേരിട്ട് ഫൈനലിലെത്താൻ സാധിക്കും. തോൽക്കുകയാണ് എങ്കിൽ സെമി ഫൈനലിലേക്ക് പ്രേവേശിക്കാനും പഞ്ചാബിന് സാധിക്കും. ഇത്തരത്തിൽ 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ക്വാളിഫയറിൽ എത്തിച്ച ക്യാപ്റ്റൻ ശ്രേയസ് കഴിഞ്ഞ മത്സരത്തിൽ ഒരു പുത്തൻ റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഐപിഎൽ ചരിത്രത്തിൽ മൂന്ന് ടീമുകളെ ഒരു ഐപിഎൽ ക്വാളിഫയറിലേക്ക് നയിച്ച ഏക ക്യാപ്റ്റനാണ് അദ്ദേഹം. 2018 ൽ ഡൽഹി ക്യാപിറ്റൽസുമായി (ഡിസി) ഐപിഎൽ കരിയർ ആരംഭിച്ച ശ്രേയസ്, ഐപിഎൽ 2020 സീസണിൽ അവരെ രണ്ടാം സ്ഥാനത്തേക്ക് നയിച്ചു. രണ്ടാം ക്വാളിഫയറിൽ വിജയിച്ച് ഡിസി അവരുടെ ആദ്യ ഐപിഎൽ ഫൈനലിലെത്തി. എന്നാൽ മുംബൈ കിങ്‌സ് അവരെ പരാജയപ്പെടുത്തി ഐപിഎൽ കിരീടം സ്വന്തമാക്കുകയായിരുന്നു.
2024 ഐപിഎൽ സീസണിൽ ശ്രേയസിന്റെ നേതൃത്വത്തിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഒന്നാം സ്ഥാനക്കാരായി സീസൺ പൂർത്തിയാക്കി. ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ (എസ്‌ആർഎച്ച്) പരാജയപ്പെടുത്തി കെകെആർ ട്രോഫി ഉയർത്തി.
ഐപിഎൽ ആരംഭിച്ചത് മുതലുള്ള ടീം ആണ് പഞ്ചാബ് കിങ്‌സ്. എന്നാൽ ഇതുവരെ കിരീടം സ്വന്തമാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. എന്നാൽ ശ്രേയസിന്റെ തിരിച്ചുവരവിൽ ഇത്തവണ കിരീടം സ്വന്തമാക്കാൻ സാധിക്കും എന്ന് തന്നെയാണ് പുഞ്ചാബിന്റെ വിശ്വാസം.
പഞ്ചാബിന്റെ പരിശീലകൻ റിക്കി പോണ്ടിങ്ങും ശ്രേയസ് അയ്യരും തമ്മിലുള്ള കൂട്ടുകെട്ടും ടീമിനെ നന്നായി ഗുണം ചെയ്‌തു. ഇത്രയും കാലം ആകെ രണ്ട് സീസണുകളിൽ മാത്രമാണ് പഞ്ചാബ് കിങ്‌സ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഐപിഎൽ 2008 സീസണിൽ രണ്ടാം റൗണ്ടിൽ അവർ ആദ്യമായി എത്തി. അതിന് ശേഷം 2014 ആണ് പ്ലേ ഓഫ് ഉറപ്പിക്കുന്നത്.
ഇനി 2025 ലെ ഐപിഎൽ കിരീടം പഞ്ചാബ് നേടിയാൽ , രണ്ട് ഐപിഎൽ ടീമുകളെ കിരീടത്തിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റനായി ശ്രേയസ് മാറും.അതേസമയം താരലേലത്തിൽ ശ്രേയസിനെ വിട്ടുകളഞ്ഞ കൊൽക്കത്ത ഇത്തവണ പ്ലേ ഓഫ് പോലും കാണാതെ എട്ടാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പരാജയപ്പെട്ടതോടെ എലിമിനേറ്റർ മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ജയിക്കുകയാണ് എങ്കിൽ ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ആയിരിക്കും എലിമിനേറ്റർ റൗണ്ടിൽ മുംബൈയുടെ എതിരാളികൾ. അതേസമയം ബെംഗളൂരു പരാജയപ്പെട്ടാൽ ബെംഗളൂരു ആയിരിക്കും എലിമിനേറ്റർ റൗണ്ടിൽ മുംബൈയുടെ എതിരാളികൾ.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·