Published: May 26 , 2025 05:15 PM IST Updated: May 26, 2025 05:24 PM IST
1 minute Read
പുരി∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയുടെ സഹോദരൻ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അർപ്പിതയും ബോട്ടപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് ഒഡിഷയിലെ പുരിയിലെ കടലിൽ മറിയുകയായിരുന്നു. അവധിക്കാലം ആഘോഷിക്കാനായി പുരിയിലെത്തിയതായിരുന്നു സ്നേഹാശിഷ് ഗാംഗുലിയും ഭാര്യയും. കടൽക്ഷോഭം രൂക്ഷമായതോടെ വിനോദ സഞ്ചാരികളുടെ ബോട്ട് തല കീഴായി മറിയുകയായിരുന്നു.
സുരക്ഷാ ജീവനക്കാർ എല്ലാവരെയും രക്ഷിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബോട്ടിൽ സഞ്ചരിക്കാൻ ആവശ്യത്തിന് ആളുകളുണ്ടായില്ലെന്നും, അവസാന സർവീസ് ആയതിനാല്‍ ഉള്ളവരെ വച്ച് യാത്ര നടത്തുകയായിരുന്നെന്നും അർപ്പിത ഗാംഗുലി വെളിപ്പെടുത്തി. ‘‘സുരക്ഷാ ഉദ്യോഗസ്ഥർ വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ രക്ഷപെടില്ലായിരുന്നു. ഞാൻ ഇപ്പോഴും സംഭവത്തിന്റെ ഞെട്ടലിലാണ്. ഇങ്ങനെയൊന്ന് ജീവിതത്തിൽ ഇതുവരെ നേരിട്ടിട്ടില്ല.’’
‘‘ബോട്ടിൽ ആവശ്യത്തിന് ആളുകളുണ്ടായിരുന്നെങ്കിൽ ഈ അപകടം സംഭവിക്കില്ലായിരുന്നു. സുരക്ഷയില്ലാത്ത ഇത്തരം യാത്രകൾ നിരോധിക്കണം. കൊൽക്കത്തയിലേക്കു തിരിച്ചെത്തിയ ശേഷം ഞാൻ ഒഡിഷ മുഖ്യമന്ത്രിക്ക് കത്തയക്കും.’’– അർപ്പിത വാർത്താ ഏജൻസിയോടു പ്രതികരിച്ചു. ഒഡിഷയുടെ തീരപ്രദേശത്ത് കനത്ത മഴയാണ് ഈയാഴ്ച പ്രതീക്ഷിക്കുന്നത്. ഒഡിഷ തീരത്ത് മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്.
Close telephone for Sourav Ganguly's member Snehasish and his woman Arpita, aft their speedboat capsized during a h2o sports enactment successful Puri #Odisha
The vas overturned successful choppy waters but some were swiftly rescued by alert lifeguards
Arpita raises superior information concerns ,… pic.twitter.com/y1Bpd2JzZ2
English Summary:








English (US) ·