'10 വർഷത്തിന് ശേഷം തിരിച്ചുവരാനോ?, നടക്കില്ലെന്ന് പറഞ്ഞു; പക്ഷേ സിനിമ വൻ ഹിറ്റായി' - ജെനീലിയ

9 months ago 8

29 March 2025, 09:45 PM IST

genelia

ജെനീലിയ | PTI

2003ല്‍ യുവാക്കള്‍ ആഘോഷത്തോടെ കൊണ്ടാടിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായിരുന്നു ബോയ്‌സ്. ആ ഒരൊറ്റ ചിത്രത്തിലൂടെ വിജയപഥത്തിലെത്തിയ നായികയാണ് ജെനീലിയ ഡിസൂസ. ഹിന്ദി, തെലുങ്ക് മറാത്തി ചിത്രങ്ങളിലും ജെനീലിയ അഭിനയിച്ചിരുന്നു. ഹിന്ദി മറാത്തി സിനിമകളിലൂടെ പ്രശസ്തനായ റിതേഷ് ദേശ്മുഖുമായുള്ള വിവാഹത്തോടെ താരം സിനിമകളില്‍ സജീവമല്ലാതായിരുന്നു. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

വിജയത്തിനും പരാജയത്തിനും വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും ഇത് ജീവിതത്തിന്റെ ഭാഗമാണെന്നും നടി പറഞ്ഞു. നമ്മള്‍ നമ്മുടെ വിജയത്തിന് അമിതപ്രാധാന്യം നല്‍കുകയും പരാജയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയും ചെയ്യുന്നു. എന്നാല്‍ ദൈനംദിന ജീവിതത്തിലെ കാര്യങ്ങളാണ് യഥാര്‍ഥത്തില്‍ നമ്മളെ ബാധിക്കുന്നത്. ആറ് ഭാഷകളില്‍ പ്രവര്‍ത്തിച്ച ഒരു അഭിനേതാവാണ് ഞാന്‍. കുട്ടികളുള്ളതിനാലാണ് ഇടവേളയെടുത്തതെന്നും തിരിച്ചുവരാനൊരുങ്ങിയപ്പോൾ പലരും നിരുത്സാഹപ്പെടുത്തിയെന്നും ജെനീലിയ പറഞ്ഞു.

പത്ത് വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് സിനിമയിലേക്ക് തിരിച്ചുവരണോ?അത് നടക്കില്ലെന്ന് പലരും പറഞ്ഞു. എന്നാല്‍ ഞാന്‍ തിരിച്ചുവന്ന സിനിമ വന്‍ഹിറ്റായി മാറിയെന്നും ജനീലിയ കൂട്ടിച്ചേർത്തു. ആ പത്ത് വര്‍ഷത്തില്‍ ഞാന്‍ എന്നെയും എന്റെ കുട്ടികളെയുമാണ് കൂടുതല്‍ ശ്രദ്ധിച്ചത്. അവരെ കാര്യക്ഷമതയുള്ളവരാക്കണമെന്ന് റിതേഷ് പറഞ്ഞത് ഞാന്‍ ഓര്‍ക്കാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

കുറച്ചുവർഷങ്ങൾക്ക് മുമ്പ് മറാത്തി ചിത്രമായ മൗലിയില്‍ ഒരു ഗാനരംഗത്തിലാണ് താരദമ്പതിമാരായ റിതേഷ് ദേശ്മുഖും ജനീലിയ ദേശ്മുഖും സ്‌ക്രീനില്‍ വീണ്ടുമൊന്നിച്ചത്. തേരേ നാല്‍ ലവ് ഹോ ഗയാ, തുജെ മേരി കസം, മസ്തി തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012 ലാണ് വിവാഹിതരാവുന്നത്. റയാന്‍, റയാല്‍ എന്നിങ്ങനെ രണ്ടു ആണ്‍മക്കളും ഇവര്‍ക്കുണ്ട്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിള്‍ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. കൂടാതെ കുടുംബത്തിനു പ്രാധാന്യം നല്‍കുന്ന റിതേഷ് ജെനീലിയയ്ക്കും മക്കള്‍ക്കുമായി ഇടയ്ക്ക് സിനിമയില്‍ നിന്നും നീണ്ട അവധിയെടുത്തതും വാര്‍ത്തയായിരുന്നു.

Content Highlights: Genelia DSouza recalls being discouraged from making comeback

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article