12 September 2025, 12:48 PM IST

Photo: Mathrubhumi
വന്‍ വിജയമായി മുന്നേറ്റം തുടരുകയാണ് മലയാള ചിത്രം ലോക. ഡൊമിനിക് അരുണ്‍ ഒരുക്കിയ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് എല്ലാ ഭാഷകളിലും ലഭിക്കുന്നത്. ആഗോള തലത്തില്‍ 200 കോടിയും കടന്ന് വന്‍ കളക്ഷന്‍ റെക്കോര്‍ഡില്‍ മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് പ്രിയനടന്‍ ജയറാം. 100 കോടി ചിലവാക്കി 25 കോടിയുടെ ഗ്രാഫിക്‌സ് കൊണ്ടുവരുന്ന ചിത്രങ്ങളേക്കാള്‍ വലുതാണ് ലോക പോലുള്ള സിനിമകളെന്ന് ജയറാം പറഞ്ഞു.
അതൊരു 30 കോടി ബജറ്റിലെടുത്ത സിനിമയാണെന്നാണ് എന്റെ വിശ്വാസം. പക്ഷെ 100 കോടിക്ക് മുകളില്‍ ബജറ്റുള്ള സിനിമയുടെ എഫക്ടല്ലേ അത് നമ്മളെ കാണിക്കുന്നത് ? ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധര്‍ക്ക് 100 ശതമാനം കയ്യടികൊടുക്കേണ്ടതുണ്ടെന്നും ലോകം മുഴുവന്‍ അത് കണ്ട് പഠിക്കേണ്ടതാണെന്നും പുതിയ ചിത്രമായ മിറൈയുടെ കേരള പ്രസ്മീറ്റില്‍ സംസാരിക്കവെ ജയറാം പറഞ്ഞു.
13 ദിവസംകൊണ്ടാണ് 'ലോക' 200 കോടി കളക്ഷന്‍ റെക്കോര്‍ഡിലെത്തിയത്. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലിനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസ് ചെയ്ത ആദ്യ ആഴ്ചതന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയില്‍ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് ഇതിലൂടെ 'ലോക' നേടിയത്.
'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. അതിനൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അതിഥി വേഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
Content Highlights: Lokah Chapter 1 chandra directed by Dominic Arun, surpasses ₹200 crore globally.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·