22 April 2025, 01:09 PM IST

മഹേഷ് ബാബു | Photo: Associated Press
ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്രതാരം മഹേഷ് ബാബുവിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ്. സുരാന ഗ്രൂപ്പ്, സായ് സൂര്യ ഡെവലപ്പേഴ്‌സ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടന് സമന്‍സ്. ഞായറാഴ്ച ഹാജരാകാനാണ് മഹേഷ് ബാബുവിനോട് ഇഡി ആവശ്യപ്പെട്ടത്.
പരസ്യത്തില്‍ അഭിനയിച്ചതിന് സുരാനാ ഗ്രൂപ്പില്‍ നിന്ന് 5.5 കോടി രൂപയും സായ് സൂര്യ ഗ്രൂപ്പില്‍ നിന്ന് 5.9 കോടി രൂപയും മഹേഷ് ബാബു വാങ്ങിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സായ് സൂര്യ ഗ്രൂപ്പില്‍ നിന്ന് 2.5 കോടി പണമായും 3.4 കോടി ചെക്കായുമാണ് വാങ്ങിയത്. രണ്ട് സ്ഥാപനങ്ങളും മഹേഷ് ബാബുവിന് നല്‍കിയ പണത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് ഇഡി അറിയിച്ചത്.
സുരാന ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സായ് സൂര്യ ഡെവലപ്പേഴ്‌സ്, ഭാഗ്യനഗര്‍ പ്രോപ്പര്‍ട്ടീസ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നൂറ് കോടി രൂപയുടെ അനധികൃത ഇടപാടുകളാണ് ഇഡി കണ്ടെത്തിയത്. പരിശോധനയില്‍ 74.5 ലക്ഷം രൂപ ഇഡി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സുരാന ഗ്രൂപ്പ് ചെയര്‍മാന്‍ നരേന്ദ്ര സുരാനയുടേയും എംഡി ദേവേന്ദര്‍ സുരാനയുടേയും വീടുകളില്‍ നിന്നും സായ് സൂര്യ ഡെവലപ്പേഴ്‌സില്‍ നിന്നും നിര്‍ണായകമായ തെളിവുകള്‍ തെളിവുകള്‍ ലഭിച്ചുവെന്നാണ് ഇഡി അവകാശപ്പെടുന്നത്. റിയല്‍ എസ്റ്റേറ്റിന്റെ മറവില്‍ സുരാനാ ഗ്രൂപ്പ് വമ്പന്‍ തട്ടിപ്പാണ് നടത്തിയതെന്നാണ് ഇഡി പറയുന്നത്.
Content Highlights: Actor Mahesh Babu Summoned In Money Laundering Case Linked To Realty Firms
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·