100 രൂപ കിട്ടിയാലും ഐശ്വര്യം; വീണ്ടും ലോട്ടറിയടിച്ചെന്ന് ബാലയും കോകിലയും, 'പോസിറ്റീവായി ചിന്തിക്കണം'

6 months ago 7

08 July 2025, 12:26 PM IST

Actor Bala

photo: Actor Bala/facebook

ഭാര്യ കോകിലയ്ക്ക് ലോട്ടറി അടിച്ച സന്തോഷം കഴിഞ്ഞദിവസമാണ് നടന്‍ ബാല പങ്കുവെച്ചത്. കാരുണ്യ ലോട്ടറി ടിക്കറ്റിന് 25000 രൂപയായിരുന്നു അന്ന് സമ്മാനമായി ലഭിച്ചത്. മൂന്നുദിവസത്തിനു ശേഷം ഇരുവർക്കും വീണ്ടും ലോട്ടറിയടിച്ചിരിക്കുകയാണിപ്പോൾ. 50 രൂപയുടെ ഭാ​ഗ്യതാര ലോട്ടറിയിൽനിന്ന് 100 രൂപയാണ് ഇത്തവണ ലഭിച്ചത്. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ വിവരം ബാലയും കോകിലയും അറിയിച്ചത്.

ബാലയുടെ വാക്കുകൾ: 'പോസിറ്റീവായി ചിന്തിക്കുന്നതുകൊണ്ടാണ് ഐശ്വര്യം വരുന്നത്. 25000 രൂപ ലോട്ടറിയടിച്ചെന്ന് പറഞ്ഞപ്പോൾ അത് കള്ളമാണെന്നാണ് ഒരു യൂട്യൂബർ പറഞ്ഞത്. നിങ്ങൾ ഇനിയും നെ​ഗറ്റീവ് പറയൂ, നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോ ഇടുമ്പോൾ എനിക്ക് കുറേ ലോട്ടറി അടിക്കുന്നുണ്ട്. അൻപത് രൂപ മുടക്കി നൂറ് രൂപ കിട്ടിയാലും ഐശ്വര്യം ഐശ്വര്യം തന്നെയാണ്. പോസിറ്റീവായി ചിന്തിക്കൂ. മറ്റുള്ളവരുടെ കുടുംബത്തെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്. ഇത് ആരെക്കുറിച്ചാണ് പറയുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. എന്തിനാ വെറുതേ'.

കഴിഞ്ഞദിവസം കാരുണ്യ ലോട്ടറിയടിച്ചപ്പോഴും ഇരുവരും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആദ്യമായാണ് ലോട്ടറി അടിക്കുന്നതെന്നും ഒരുപാട് സന്തോഷമുണ്ടെന്നുമാണ് ബാല പറഞ്ഞത്. 'ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം, ദൈവത്തിന്റെ അനുഗ്രഹം' എന്നും ബാല വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

Content Highlights: bala and woman kokila triumph lottery 2nd time

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article