11 September 2025, 12:59 PM IST

Photo: Screengrab Sonyliv Video
11 വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ വീണ്ടും തിമഴ് സിനിമാ രംഗത്തേക്കെത്തുന്നു. സോണി ലിവ് ഒരുക്കുന്ന 'ദി മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍ സ്റ്റാര്‍' എന്ന വെബ് സീരീസിലൂടെയാണ് നസ്രിയ വീണ്ടും തമിഴകത്തേക്കെത്തുന്നത്. വെബ്‌സീരീസ് രംഗത്തേക്കുള്ള നസ്രിയയുടെ ആദ്യ ചുവടുവെപ്പുകൂടിയാണിത്.
സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന സീരീസില്‍ നാട്ടി, ശാന്തനു ഭാഗ്യരാജ്, നാസര്‍, വൈജി മഹേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സീരീസിലെ നസ്രിയയുടെ ഫസ്റ്റ് ലുക്ക് സോണി ലിവ് പുറത്തുവിട്ടു.
1940-കളുടെ പശ്ചാത്തലത്തിലാണ് ഈ വെബ്‌സീരീസ് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന കുപ്രസിദ്ധമായ ലക്ഷ്മീകാന്തന്‍ കൊലപാതക കേസിനെ അടിസ്ഥാനമാക്കിയുള്ള ത്രില്ലറാണിത്.
2014-ല്‍ പുറത്തിറങ്ങിയ 'തിരുമനം എനും നിക്കാഹ്' ആണ് നസ്രിയ അഭിനയിച്ച അവസാന തമിഴ് ചിത്രം. നവംബര്‍ ആറിനാണ് 'ദി മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍സ്റ്റാര്‍' പുറത്തിറങ്ങുക.
Content Highlights: Nazriya returns to Tamil cinema aft 11 years with SonyLIV`s The Madras Mystery:Fall of a Superstar
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·