14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

9 months ago 7

16 April 2025, 01:17 PM IST

Aamri Ali

നടൻ ആമിർ അലി | ഫോട്ടോ: INSTAGRAM

തനിക്ക് 14 വയസുള്ളപ്പോൾ ലൈം​ഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി നടൻ ആമിർ അലി. ട്രെയിനിൽവെച്ചാണ് സംഭവമുണ്ടായതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ ആമിർ പറഞ്ഞു. അത്രയേറെ വേദനാജനകമായ അനുഭവമായിരുന്നു അത്. അക്കാരണത്താൽ ട്രെയിൻ യാത്ര ഉപേക്ഷിക്കാൻ തീരുമാനിച്ചെന്നും ആമിർ പറഞ്ഞു. വിവിധ ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തനായ നടനാണ് ആമിർ അലി.

ട്രെയിനിൽവെച്ചുണ്ടായ ദുരനുഭവത്തിന്റെ മാനസികാഘാതം ദീർഘകാലം ഉണ്ടായിരുന്നതായി ആമിർ അലി പറഞ്ഞു. ഹോട്ടർഫ്ളൈയോടായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. മോശമായി ഒരാൾ തൊട്ടതുകൊണ്ടാണ് തീവണ്ടിയിൽ യാത്രചെയ്യുന്നത് നിർത്തിയതെന്ന് അദ്ദേഹം പറഞ്ഞു."എനിക്കപ്പോൾ 14 വയസായിരുന്നു. ആ സംഭവത്തിനുശേഷം ഞാൻ ബാ​ഗ് എന്റെ പിൻഭാ​ഗത്തേക്ക് ചേർത്തുവെയ്ക്കാൻ തുടങ്ങി. ഒരുദിവസം എന്റെ പുസ്തകങ്ങൾ ആരോ മോഷ്ടിച്ചതായി ഞാൻ മനസിലാക്കി. അതാരായിരിക്കുമെന്ന് ആലോചിച്ചു. തുടർന്ന് ഇനിയൊരിക്കലും ട്രെയിനിൽ യാത്ര ചെയ്യില്ലെന്ന് തീരുമാനിച്ചു." ആമിർ അലി പറഞ്ഞു.

തന്റെ ചില സുഹൃത്തുക്കൾ അവരുടെ ലൈംഗികതയെക്കുറിച്ച് തുറന്നുപറഞ്ഞപ്പോൾ തനിക്കുണ്ടായ പ്രതികരണത്തെക്കുറിച്ചും ആമിർ തുറന്നുപറഞ്ഞു."എന്റെ കുറച്ച് സുഹൃത്തുക്കൾ പരസ്യമായി തങ്ങൾ സ്വവർ​ഗരതിക്കാരാണെന്ന് പറഞ്ഞു. എനിക്കവരെ നന്നായി അറിയാം. അവർ എന്റെ സഹോദരന്മാരെപ്പോലെയാണ്. എനിക്ക് അവരോടൊപ്പം ഒരേ കിടക്കയിൽ കിടന്നുറങ്ങാൻ കഴിയും. നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി കൂട്ടിച്ചേർത്തു.

ഡോക്ടേഴ്സ് എന്ന വെബ് സീരീസിലാണ് ആമിർ അലി ഒടുവിൽ വേഷമിട്ടത്. ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ഫറാസ് തുടങ്ങിയ ചിത്രങ്ങളിലും ആമിർ വേഷമിട്ടിട്ടുണ്ട്.

Content Highlights: Actor Amir Ali discloses a traumatic puerility intersexual battle acquisition connected a bid astatine property 14

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article