06 July 2025, 07:20 AM IST

സെയ്ഫ് അലി ഖാൻ | Photo: AFP
ഭോപാൽ: മധ്യപ്രദേശിലെ പട്ടൗഡി രാജകുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്തിന്റെ പിന്തുടർച്ചാവകാശക്കേസിൽ സിനിമാതാരം സെയ്ഫ് അലി ഖാനും കുടുംബത്തിനും തിരിച്ചടി.
സെയ്ഫ് അലി ഖാൻ, അമ്മ ഷർമിള ടാഗോർ, സഹോദരിമാരായ സോഹ അലി ഖാൻ, സാബ അലി ഖാൻ എന്നിവരാണ് രാജകുടുംബത്തിന്റെ 15,000 കോടിയുടെ പൂർവികസ്വത്തിലെ അവകാശികളെന്ന് രണ്ടരപ്പതിറ്റാണ്ടുമുൻപ് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതേക്കുറിച്ച് വീണ്ടും വിചാരണ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇന്ത്യാവിഭജനസമയത്ത് പട്ടൗഡി കുടുംബത്തിലെ ഒരുവിഭാഗം പാകിസ്താന്റെ ഭാഗമായി പോയിരുന്നു. സ്വത്ത് വിഭജിച്ചതിൽ അനീതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അർധസഹോദരങ്ങൾ നൽകിയ ഹർജിയിലാണ് കോടതി പുനഃപരിശോധനയ്ക്ക് ഉത്തരവിട്ടത്.
Content Highlights: Saif Ali Khan's Family Faces Setback successful ₹15,000 Crore Inheritance Case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·