Authored by: ഋതു നായർ|Samayam Malayalam•13 Nov 2025, 7:48 am
ചെറുപ്രായത്തിൽത്തന്നെ സൂപ്പർതാരങ്ങളുടെ നായിക ആയ വിജി! പതിനാറാം വയസ്സിലെ അരങ്ങേറ്റം, മമ്മൂട്ടിക്കും മോഹൻലാലിനും വിജയിക്കും ഒപ്പം തിളങ്ങിയ താരം. പ്രണയനൈരാശ്യം ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിച്ചു;
വിജി(ഫോട്ടോസ്- Samayam Malayalam)പതിനാറാമത്തെ വയസ്സിൽ ഗംഗൈ അമരന്റെ കോഴി കൂവുത് എന്ന ചിത്രത്തിലൂടെയാണ് പ്രഭുവിന്റെ നായികയായി വിജി അരങ്ങേറ്റം കുറിച്ചത്. രണ്ടാമത്തെ ചിത്രമായ സാച്ചിയിൽ നായകൻ വിജയകാന്ത് ആയിരുന്നു. കാർത്തിക്, രാജേന്ദർ, നന്ദമൂരി ബാലകൃഷ്ണ, രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രധാന നായകന്മാർക്കൊപ്പമെല്ലാം ചെറുപ്രായത്തിൽ തന്നെ അഭിനയിക്കാൻ വിജിക്ക് സാധിച്ചിരുന്നു.
ALSO READ: അച്ഛന്റെ പിറന്നാൾ ഞാൻ ആഘോഷിക്കാൻ പ്ലാൻ ഇട്ടു! പക്ഷെ അച്ഛന് തിരക്കായി; ഹൃദയം തൊടുന്ന കുറിപ്പുമായി കാവ്യ
1996 ൽ ഇളയ ദളപതി വിജയുടെ പൂവേ ഉനകാഗ എന്ന ചിത്രത്തിൽ ഒരു ഗാനരംഗം ചെയ്തു കൊണ്ടിരിക്കവേ വിജിക്ക് നടുവേദനയും, ഇടുപ്പ് വേദനയും അനുഭവപ്പെട്ടു. ആശുപത്രിയിൽ വെച്ച് സുഷുമ്നാ നാഡി ശസ്ത്രക്രിയ ചെയ്തതിലുണ്ടായ പിഴവ് മൂലം ഗുരുതരമായ മുറിവും, അണുബാധയും സംഭവിക്കുകയും നടിയുടെ ജീവിതം ദുരിതപൂർണ്ണമായി മാറുകയും ചെയ്തു. ദി സൺഡേ ഇന്ത്യയുടെ പഴയ റിപ്പോർട്ട് അനുസരിച്ച്, ശസ്ത്രക്രിയയ്ക്കായി അവർ നൽകിയ ഫീസായ 30,000 രൂപ ആശുപത്രി തിരികെ നൽകി. ചികിത്സാപിഴവുകൾ പരിഹരിക്കാൻ വിജി ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയയായി, ഏകദേശം മൂന്ന് വർഷത്തിനുശേഷം സുഖം പ്രാപിക്കുകയും ചെയ്തു.
വിജിയോടൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തിട്ടുള്ള വിജയകാന്ത് നടിക്ക് പരമാവധി സഹായങ്ങൾ ചെയ്തിരുന്നു. രണ്ടായിരത്തിൽ സിമ്മാസനം എന്ന ചിത്രത്തിലൂടെ വിജിക്ക് വെള്ളിത്തിരയിൽ ഒരു തിരിച്ചു വരവൊരുക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും, നടിയുടെ അവസാന ചിത്രമായിരുന്നു അത്.2000 നവംബർ 27-ന് ചെന്നൈയിലെ വീട്ടിൽ വിജി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അവരുടെ മരണം ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയെ ഞെട്ടിച്ചു.
2006-ലെ ദി ഹിന്ദു റിപ്പോർട്ട് അനുസരിച്ച്, നടി പ്രണയത്തിലായിരുന്ന പ്രമുഖ സംവിധായകൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വിജി ഈ സാഹസത്തിന് മുതിർന്നത് ആരോപിക്കുന്ന ഒരു ഓഡിയോ കുറിപ്പ് വിജി നേരത്തെ തന്നെ തയ്യാറാക്കി വച്ചിരുന്നു . ഈ സംവിധായകൻ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് പിന്മാറിയതായും മറ്റൊരു വിവാഹം ചെയ്തതായും ഓഡിയോ ക്ലിപ്പിൽ ആരോപിച്ചിരുന്നു.





English (US) ·