16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിച്ചപ്പോള്‍ മാനസികമായി തകര്‍ന്നു പോയി; ഡ്വെയിന്‍ ജോണ്‍സണ്‍ പറയുന്നു

2 months ago 2

Authored by: അശ്വിനി പി|Samayam Malayalam11 Nov 2025, 11:12 am

ഒരുപാട് കാലം ഒന്നിച്ച് മുന്നോട്ടു പോകണം എന്ന ആഗ്രഹത്തോടെ തന്നെയാണ് എല്ലാവരും വിവാഹ ബന്ധത്തിലേക്ക് കടക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് അത് വര്‍ക്കാകണം എന്നില്ല, ചിലര്‍ക്ക് എന്നെ പോലെ അതികഠിനമായ അവസ്ഥയായി മാറും എന്ന് ഡ്വെയിന്‍ ജോണ്‍സണ്‍ പറയുന്നു

Dwayne Johnson Dany Garciaഡ്വെയിന്‍ ജോണ്‍സണ്‍ വിവാഹ മോചനത്തെ കുറിച്ച് പറയുന്നു
ഡാനി ഗാര്‍സിയയുമായുള്ള വിവാഹ ബന്ധം അവസാനിച്ചതിന് ശേഷം എന്തായിരുന്നു തന്റെ മാനസികാവസ്ഥ എന്ന് വെളിപ്പെടുത്തി നടന്‍. ഡ്വെയിന്‍ ജോണ്‍സണ്‍. 2007 ല്‍ ആണ് ഡാനിയുമായുള്ള വിവാഹ മോചനം സംഭവിച്ചത്. അതിന് ശേഷം സംഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ കരിയറിനെയും ബാധിച്ചു എന്നാണ് ഇപ്പോള്‍ ഡ്വെയിന്‍ ജോണ്‍സണ്‍ പറയുന്നത്.

ദി ഹോളിവുഡ് റിപ്പോര്‍ട്ടേഴ്സ് അവാര്‍ഡ് ചാറ്റര്‍ പോഡ്കാസ്റ്റിന്റെ സമീപകാല എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു നടന്‍. പതിനാറ് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിക്കുന്നു എന്നത് ഇമോഷണലി വളരെ അധികം വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്ന, പ്രത്യേകിച്ചു ഇന്ന് 24 വയസ്സ് പ്രായമായ മകളെ വളര്‍ത്തുന്ന കാര്യത്തില്‍. അന്നവള്‍ക്ക് ആറ് വയസ്സായിരുന്നു പ്രായം.

Also Read: വാപ്പച്ചി ഒരിക്കലും അത് പറയില്ല, ഒരാള്‍ക്ക് മാത്രമായി ഇവിടെ ഒന്നും ചെയ്യാനാവില്ല; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

നിങ്ങളില്‍ ചിലര്‍ക്ക് അറിയാം, വിവാഹം കഴിക്കുമ്പോള്‍ ഒരുപാട് കാലം ഒന്നിച്ച് ജീവിക്കാനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ ചിലര്‍ക്ക് അത് നല്ല രീതിയില്‍ വര്‍ക്കാകണം എന്നില്ല. പിന്നീട് അത് നമുക്ക് കഠിനമുള്ളതൊന്നായി മാറും, എനിക്ക് മാറിയത് പോലെ. ഞങ്ങള്‍ക്കൊരു കുഞ്ഞ് ജനിച്ചപ്പോള്‍, ഞാന്‍ എങ്ങനെയുള്ള ഒരു അച്ഛനായിരിക്കും എന്ന് ഞാന്‍ സ്വയം ചോദിച്ചിരുന്നു.

വേര്‍പിരിയലിന് ശേഷം ഇമോഷണലി ഡൗണായി, ഡിപ്രഷന്‍ സ്റ്റേജ് വളരെ അധികം കഷ്ടപ്പെട്ടു. അത് സിനിമകള്‍ തിരഞ്ഞെടുക്കന്നതിലും ബാധിച്ചു. വളരെ ലളിതമായ ഫാമിലി ഓറിയന്റഡ് വേഷങ്ങള്‍ തിരിഞ്ഞെടുക്കാന്‍ കാരണം അതായിരുന്നു. ഗെയിം പ്ലാന്‍ ടൂത്ത് ഫാരി പോലുള്ള സിനിമകള്‍ തിരഞ്ഞെടുത്ത് അങ്ങനെയാണ്. എന്റെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു, കലാപരമായി ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച ഒരേയൊരു കാര്യം അതായിരുന്നു

എന്റെ ധൈര്യത്തെ കീറിമുറിക്കാന്‍, എന്നെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ ഒന്നും ചെയ്യാന്‍ ഞാന്‍ അപ്പോള്‍ ആഗ്രഹിച്ചില്ല. സന്തോഷകരമായ ഒരു അന്ത്യമുള്ള കഥകള്‍ മാത്രം തിരഞ്ഞെടുത്ത് ചെയ്യാന്‍ തുടങ്ങി. അപ്പോഴത്തെ മാനസികാവസ്ഥയില്‍ അത്തരം സിനിമകള്‍ നല്‍കിയ പോസിറ്റീവിറ്റിയും, അങ്ങനെയുള്ള സിനിമകളില്‍ ഭാഗമായി ജോലി ചെയ്യുന്നതും ഞാന്‍ ഒരുപാട് ആസ്വദിക്കുകയും ചെയ്തിരുന്നു. വലിയൊരു ആശ്വാസമായിരുന്നു അതെനിക്ക്- ഡ്വെയിന്‍ ജോണ്‍സണ്‍ പറഞ്ഞു

ആ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ലോകകപ്പില്‍ അഭിഷേകിന് തിരിച്ചടിയാകും; പറയുന്നത് മുന്‍ ഇന്ത്യന്‍ താരം


വേര്‍പിരിഞ്ഞതിന് ശേഷം മകളുടെ ഉത്തരവാദിത്വം രണ്ടു പേരും ഏറ്റെടുത്തിരുന്നുയ. ഒരുമിച്ചാണ് അന്ന് ആറ് വയസ്സുകാരിയായിരുന്ന മകളെ വളര്‍ത്തിയത്. അതിനൊപ്പം സെവന്‍ ബക്‌സ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പിനിയും ഇരുവരും ഒന്നിച്ചു തന്നെ മുന്നോട്ടുകൊണ്ടുവന്നു, അതൊരു മികച്ച വിജയം തന്നെയായിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article