15 July 2025, 12:27 PM IST

പ്രതീകാത്മക ചിത്രം | Photo: Instagram/ Namit Malhotra
രണ്‍ബീര്‍ കപൂര്‍ രാമനായും യാഷ് രാവണനായും എത്തുന്ന നിതീഷ് തിവാരി ചിത്രം 'രാമായണ'യുടെ ബജറ്റ് വിവരങ്ങള്‍ പുറത്ത്. രണ്ടുഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആകെ നിര്‍മാണച്ചെലവ് 4000 കോടി രൂപയായിരിക്കുമെന്നാണ് നിര്‍മാതാവ് നമിത് മല്‍ഹോത്ര ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പറഞ്ഞത്. നേരത്തെ, ചിത്രത്തിന്റെ ബജറ്റ് 1600 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
50 കോടി ഡോളറാണ് ചിത്രത്തിന്റെ നിര്‍മാണത്തിനായി ചെലവാകുക എന്നാണ് നമിത് മല്‍ഹോത്ര പറഞ്ഞത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 4000 കോടിയിലേറെ വരും. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് നിര്‍മിച്ച ചിത്രമായി 'രാമായണ' മാറും.
ലോകോത്തര നിലവാരമുള്ള വിഎഫ്എക്‌സ് ആണ് ചിത്രത്തിനുവേണ്ടി ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഏതുപ്രാദേശിക ഭാഷയിലും സിനിമ തടസ്സമില്ലാതെ കാണാന്‍ കഴിയുന്ന തരത്തില്‍ നിര്‍മിത ബുദ്ധി ഡബ്ബിങ് സാങ്കേതികവിദ്യയും ചിത്രത്തില്‍ പരീക്ഷിക്കും. പ്രാവര്‍ത്തികമായാല്‍ ഇതും ഇന്ത്യന്‍ സിനിമയില്‍ ആദ്യമാവും.
നേരത്തെ, ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും ആദ്യമായി ഒന്നിക്കുന്നു എന്നും ചിത്രത്തിന്റെ പ്രത്യേകതയാണ്. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി എത്തുക. സണ്ണി ഡിയോള്‍, വിക്രാന്ത് മാസി, രവി ദുബെ, വിവേക് ഒബ്‌റോയ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തും. ആദ്യഭാഗം അടുത്തവര്‍ഷം ദീപാവലിക്ക് പുറത്തിറങ്ങും. രണ്ടാംഭാഗം 2027-ലും പ്രദര്‍ശനത്തിനെത്തിക്കാനാണ് ശ്രമം.
Content Highlights: Nitesh Tiwari Ramayana starring Ranbir Kapoor arsenic Ram and Yash arsenic Ravana boasts a monolithic ₹4000 crore
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·