17 വര്ഷം മുൻപേ കൊത്തി വച്ച പേര് അച്ഛന്റെ പേരാണോ ധ്യാനിന്റെ നെഞ്ചിൽ ഉള്ളത്; ആ രഹസ്യത്തെക്കുറിച്ച് ഒരിക്കൽ പറഞ്ഞത്

4 weeks ago 2
dhyan sreenivasan reveals the concealed  down  his tattoo viral talk(ഫോട്ടോസ്- Samayam Malayalam)
ധ്യാൻ ശ്രീനിവാസൻ- നല്ല നടൻ എന്നതിലുപരി, നല്ല ഹൃദയത്തിന്റെ ഉടമ എന്ന് പലരും പറഞ്ഞ ദിവസങ്ങൾ ആണ് കടന്നുപോയത്. അച്ഛന്റെ ചേതനയറ്റ ശരീരത്തിന് മുൻപിൽ നിന്ന് വാവിട്ടുകരയുന്ന ഒരു കുഞ്ഞുകുട്ടിയെ പോലെ ആയിരുന്നു ധ്യാൻ. നിറയെ കാമറ കണ്ണുകൾ ഉണ്ട്. അവർ സ്വകാര്യത ഒപ്പി എടുക്കും എന്ന ചിന്തയൊന്നും ലവലേശം പോലും ധ്യാനെ ബാധിച്ചിരുന്നില്ല. താൻ എന്താണോ അത് വ്യക്തമാക്കി തന്നെ അദ്ദേഹം നിന്നു.

വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത, അല്ലെങ്കിൽ സ്നേഹമെന്ന അച്ഛനോടുള്ള അടങ്ങാത്ത വികാരവും ധ്യാൻ പ്രകടമാക്കി. ഇതിനിടയിലാണ് ധ്യാനിന്റെ നെഞ്ചിൽ കുത്തിയ ടാറ്റൂവിനെ കുറിച്ച് ചർച്ചകൾ വന്നത്. അത് അച്ഛന്റെ പേരാണോ എന്നായിരുന്നു പലരും നോക്കിയത്.

എന്നാൽ പതിനേഴുവര്ഷങ്ങള്ക്ക് മുൻപേ തന്റെ നെഞ്ചിൽ കൊത്തിവച്ച പേരാണ് അത്, തന്റെ ഭാര്യ അർപിതയുടെ പേര് മറ്റൊരു ലിപിയിൽ എഴുതി വച്ചിരിക്കുന്നു എന്ന് മാത്രം. തന്റെ ഭാര്യ കുടുംബം അവർ കഴിഞ്ഞിട്ടേ ലോകത്തിൽ തനിക്ക് എന്തും ഉള്ളൂ അതിൽ അച്ഛനാണ് തന്റെ എല്ലാം എന്നും ധ്യാൻ പറഞ്ഞിട്ടുണ്ട്.

മകളുടെ വരവാണ് ജീവിതത്തിലെ ഏറ്റവും സുവർണനിമിഷം. താൻ ഒരു അച്ഛൻ ആയി എന്ന് അറിഞ്ഞ നിമിഷമാണ് ലോകത്തെ കൈപ്പിടിയിൽ കിട്ടിയത്. മോളുടെ വരവോടെ ആണ് പല ദുശീലങ്ങളും ഉപേക്ഷിച്ചത്. അവൾ ആണ് ജീവിതം തന്നെ മാറ്റിമറിച്ചതെന്നും ധ്യാൻ പലവട്ടം പറഞ്ഞിട്ടുണ്ട്.

അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ അനുഷ്ഠിക്കുന്ന ചില കർമ്മങ്ങളിൽ നിന്നും ധ്യാൻ വിട്ടുനിന്നു എങ്കിലും ചിതയിൽ തീ കൊളുത്താൻ ചേട്ടന് ഒപ്പം തന്നെ ധ്യാനും നിന്നു. അതിനുശേഷം മുഷ്ടി ചുരുട്ടി അന്തിമാഭിവാദ്യം അർപ്പിച്ചതും പലർക്കും നോവോർമ്മയാണ്.

ALSO READ: 2 കോടിയ്ക്ക് ശ്രീനിവാസന്‍ പണിത സ്വര്‍ഗം കണ്ടനാട്ടെ പാലാഴി! ജപ്തി ചെയ്ത വീട്ടിൽ നിന്നും അന്ന് ഇറങ്ങിയശേഷം പണിത വീട്

ധ്യാൻ ഒരു ഈശ്വര വിശ്വസി അല്ലേ എന്ന ചോദ്യങ്ങൾ നിലനിൽക്കുമ്പോൾ ഉറപ്പായും ദൈവ വിശ്വാസി ആണ് അന്ത വിശ്വാസി അല്ല എന്നും ധ്യാൻ പറഞ്ഞിട്ടുണ്ട്. തനിക്ക് പറയാൻ ഉള്ളതൊക്കെയും വെട്ടി തുറന്നു പറയുന്ന ധ്യാൻ ശ്രീനിവാസനെ പോലെ ആണെന്നും ആഭിപ്രായങ്ങൾ വന്നിട്ടുണ്ട്.

Read Entire Article