Authored byഋതു നായർ | Samayam Malayalam | Updated: 5 May 2025, 10:15 am
നമ്മുടെ കുഞ്ഞുപ്രായത്തിൽ ഗർഭം ധരിക്കുന്നതും പ്രായം മുപ്പതുകടന്നിട്ട് ഗർഭം ധരിക്കുന്നതിലും തമ്മിൽ വ്യത്യാസം ഉണ്ട്. ഇമോഷൻസിനെ കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു. മുപ്പതുവയസിനു മുൻപേ തന്നെ ഗർഭം ധരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോനുന്നു
ഗായത്രി അജയ് (ഫോട്ടോസ്- Samayam Malayalam) ഗായത്രിയുടെ വാക്കുകൾ
നോർമൽ ആയിട്ടായിരുന്നു ആദ്യ ഗര്ഭകാലം. പതിനെട്ടു വയസ് കഴിഞ്ഞാണ് ഗർഭിണിആകുന്നത്. ആ സമയത്ത് ഒന്നും സോഷ്യൽമീഡിയ ഇത്രയും ആക്റ്റീവ് അല്ലല്ലോ. നമ്മൾക്ക് എന്തെങ്കിലും സംശയം വന്നാൽ ഡോക്ടറോടോ അല്ലെങ്കിൽ അമ്മമാരോടോ ആണ് സംസാരിക്കാൻ ആകുന്നത്. എനിക്ക് ആണെങ്കിൽ അന്ന് ഈ ഗര്ഭാവസ്ഥയുടെ ഇമോഷൻസ് ഒന്നും അറിയാത്ത പ്രായവും. അതിനെ കുറിച്ചൊന്നും ചിന്തിക്കാൻ അറിയാത്തതും ആകാം കാരണം. പറഞ്ഞ ഡേറ്റിന് മുൻപേ തന്നെ അഡ്മിറ്റ് ആയി. എന്നാൽ ഡേറ്റ് ആയിട്ടും പെയിൻ വന്നില്ല, മെസിഡിൻ വച്ച് പെയിൻ വരുത്തി. ആദ്യത്തെ എക്സ്പീരിയൻസ് ആണ് ആദ്യമായിട്ടാണ് ഇത് അറിയുന്നത്.
പെയിൻ വന്നിട്ടും പ്രസവം നടന്നില്ല. അങ്ങനെ ഫ്ലൂയിഡ് പൊട്ടിച്ചു വിട്ടപ്പോൾ വന്ന വേദന സഹിക്കാൻ ആകുന്നില്ല. എന്നിട്ടും പ്രസവം നടന്നില്ല. പിന്നെയാണ് സി സെക്ഷൻ തീരുമാനിച്ചത്. അന്നൊക്കെ ഫുൾ അനസ്തേഷ്യ ആണ് തരുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞിനെ പിറ്റേ ദിവസം ആണ് കാണിച്ചത്. കുഞ്ഞിന് ഹാർട്ടിന് ചില വിഷയം ഉണ്ട് അമൃതയിലേക്ക് മാറ്റണം എന്നും പറഞ്ഞു. ചേട്ടന്റെ അമ്മയാണ് കുഞ്ഞിന്റെ ഒപ്പം പോകുന്നത്. പിറ്റേ ദിവസം ആണ് ഞാൻ കുഞ്ഞിന്റെ അടുത്തേക്ക് പോകുന്നത്. ആ സമയത്ത് അമ്മ കുറെ കഷ്ടപ്പെട്ടു.
ആ മോൾ ഒരു പത്തുദിവസത്തോളം മാത്രമാണ് എന്റെ ഒപ്പം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ എനിക്ക് അതിനെകുറിച്ച് കൂടുതൽ ഒന്നും പറയാൻ ഇല്ല വേദനയുള്ള ഓർമ്മകൾ പങ്കിട്ടുകൊണ്ട് ഗായത്രി തുടരുന്നു .
. സി സെക്ഷൻ ആയതുകൊണ്ടുതന്നെ ഒരു മൂന്നുവർഷം കഴിഞ്ഞിട്ട് കുഞ്ഞുമതി എന്ന് ഡോക്ടർ പറഞ്ഞിരുന്നു. മൂന്നുവർഷം കഴിഞ്ഞിട്ടാണ് ദീപ്ത കീർത്തി ജനിക്കുന്നത്. അമൃതയിൽ ആയിരുന്നു ട്രീറ്റ്മെന്റ് നടക്കുന്നത്. ദീപ്തയുടെ കാര്യത്തിലും സി സെക്ഷൻ ആയിരുന്നു. ചിലർ പറയുന്നത് കേൾക്കാം സി സെക്ഷന് പെയിൻ ഇല്ലെന്ന്. അങ്ങനെ അല്ല. ഒട്ടും സഹിക്കാൻ ആകില്ല. ആ വേദന. ആ രണ്ടുപെയിനും സഹിക്കാൻ പറ്റാത്തതാണ്. ഞാൻ രണ്ടുവേദനയും അറിഞ്ഞതാണ്.
ALSO READ: ഞാൻ മടങ്ങി വരുന്നു! അതൊരു തത്കാലിക ബ്രേക്ക് ആയിരുന്നു; മലയാള സിനിമയിലേക്ക് അധികം വൈകാതെ ഉണ്ടെന്ന സൂചന നൽകി സംവൃത പിന്നെ മൂന്നാമത്തെ ആള് വരുന്നത് രണ്ടാമത്തെ ആളെക്കാൾ പതിനാലു വയസ്സ് വ്യത്യാസത്തിലാണ്. ഇതും സി സെക്ഷൻ ആണ്. എല്ലാവരുടെയും സ്റ്റോറി കേൾക്കുമ്പോൾ എന്റെ സ്റ്റോറി സ്വാഭാവികം ആണെന്ന് അറിയാം. പക്ഷേ ഇതൊക്കെ ഒന്ന് പറയണം എന്ന് തോന്നി അതാണ് ഇത് ഷെയർ ചെയ്തത് ഗായത്രി അജയ് പറയുന്നു.





English (US) ·