19 വയസായി അവൾക്ക്! ഞങ്ങൾ ആഗ്രഹിച്ച നിമിഷം ധന്യമാക്കിയത് മക്കൾ; സുകേഷുമായുള്ള ആ വൈറൽ ഗാനത്തിന്റെ കഥ

3 months ago 3

Authored by: ഋതു നായർ|Samayam Malayalam19 Oct 2025, 3:25 pm

അനന്യയുടെ പോർഷൻ എത്തുമ്പോൾ സുകേഷ് കൈകൊണ്ട് പാടാൻ കാണിച്ചുകൊടുക്കുന്നതും തന്റെ പാട്ടിൽ അതീവ ശ്രദ്ധാലു ആയിരിക്കുന്ന അനന്യയും ആണ് വൈറൽ വീഡിയോയിൽ ഉള്ളത്

ananya sukesh kuttan autism euphony  ananya and sukesh kuttan latest songananya sukesh kuttan(ഫോട്ടോസ്- Samayam Malayalam)
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു സ്റ്റാർ സിംഗർ ഫെയിം സുകേഷ് കുട്ടനും ഗായിക അനന്യയും തമ്മിൽ പാടിയ ഗാനം. ഏറെനാളായി തങ്ങൾ ആഗ്രഹിച്ച നിമിഷം ധന്യമാക്കിയത് തങ്ങളുടെ മക്കൾ. ആ നിമിഷത്തിലേക്ക് എത്തിയതും, അനന്യയുടെ സംഗീതയാത്രയും പറയുകയാണ് അമ്മ അനുപമ

ഒരു സ്‌പെഷ്യൽ സ്‌കൂളിന്റെ രജത ജൂബിലിക്കിടയിൽ പകർത്തിയ വീഡിയോ ആണത്. അവർ മൂന്നുപേര് ഉണ്ടായിരുന്നു. സുകേഷ്, അനന്യ പൂജ. ഇവർ പരസ്പരം കണ്ടിട്ടില്ല, ഒരുമിച്ചു പ്രാക്ടീസ് ചെയ്തിട്ടില്ല; നേരെ വേദിയിലേക്ക് കയറി പാടുകയായിരുന്നു. പിന്നെ എന്റെയും സുകേഷിന്റെയും അമ്മയുടെയും ഏറെ നാളത്തെ കാത്തിരിപ്പിന്റെ ഭാഗം കൂടി ആയിരുന്നു.

ഞങ്ങൾ പരിചയപ്പെട്ട അന്നുമുതൽ ആഗ്രഹം ആയിരുന്നു ഇവരുടെ ഡ്യുവറ്റ്. പിന്നെ ഒരാൾ പാലക്കാടും, ഒരാൾ തിരുവനന്തപുരത്തും ആയതുകൊണ്ട് കാര്യം നടക്കാതെ ഇരുന്നപ്പോഴാണ് ഇങ്ങനെ ഒരു വേദി അവർക്കായി ഒരുങ്ങിയത്. പക്ഷേ അപ്പോഴും ചേച്ചിക്ക് (സുകേഷിന്റെ അമ്മക്ക് ) ഇത് വേണോ വേറെ ആരേലും വച്ച് പാടിക്കൂ എന്നായിരുന്നു. എന്നാൽ എനിക്ക് നിർബന്ധം ആയിരുന്നു ഇത് ഇവർ തന്നെ പാടണം എന്ന്. ആ ആഗ്രഹം കൂടി ആണ് നല്ലൊരു വേദിയിൽ നടന്നത്; അനുപമ പറയുന്നു. ഇത് ഇത്രയും ധന്യം ആയ നിമിഷം ആക്കിയത് ഞങ്ങളുടെ മക്കൾ ആണ്.

ALSO READ:കറുപ്പിനഴക്.. ഓ.. ഓ; വെറുതെയല്ല, ഒരുപാട് കഷ്ടപ്പെട്ട് വീണ്ടെടുത്തതാണീ ലുക്ക്, അപർണയുടെ പുതിയ ചിത്രങ്ങൾ
മോൾക്ക് പത്തൊൻപത് വയസ് ഉണ്ട്. രണ്ടരവയസിൽ ആണ് ഓട്ടിസം ആണ് എന്ന് മനസിലാകുന്നത്. പല ആളുകളും പല അഭിപ്രായങ്ങളും പറഞ്ഞു, അങ്ങനെ ഞങ്ങൾ കുറേക്കാലം പോയി. അതിന്റെ ഇടയിൽ മോൻ ജനിച്ചു. ഇവരെ തമ്മിൽ കംപെയർ ചെയ്തപ്പോൾ മോളുടെ വളർച്ച കുറവാണ് എന്ന് മനസിലായി അങ്ങനെ ഡോക്റ്ററുടെ അടുത്തേക്ക് കൊണ്ട് പോയി അങ്ങനെ ആണ് ഓട്ടിസ്റ്റിക് ആണെന്ന് മനസിലായത്. എന്ത് ചെയ്യും എന്നറിയാതെ പകച്ചുപോയി. കുറച്ചുകാലം അധികം ആരെയും അറിയിക്കാതെ കൊണ്ട് പോയി. എന്നാൽ അവളെ കുറച്ചുകൂടി ആക്റ്റീവ് ആക്കാൻ ശ്രമിച്ചു. അങ്ങനെ തെറാപ്പി ചെയ്തു. നല്ല സ്‌കൂളിൽ ചേർത്തു. ബാംഗ്ലൂരിലേക്ക് നമ്മൾ താമസവും മാറി.

രണ്ടരവയസിൽ തന്നെ പാട്ടൊക്കെ പാടുന്നുണ്ടായിരുന്നു, മൂന്ന് മൂന്നര വയസ് ആയപ്പോൾ ആണ് സംഗീതത്തിൽ എന്തോ ഒരു ടാലന്റ് ഉണ്ടെന്ന് മനസിലായത്. അങ്ങനെ പഠിപ്പിക്കാൻ ഒരു ഗുരുവിന്റെ അടുത്ത് കൊണ്ട് പോയി. സാർ കീ ബോർഡ് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ അത് കൈയ്യിൽ നിന്നും വാങ്ങി അനന്യ അത് വായിച്ചു കേൾപ്പിച്ചു അതോടെ സാർ അത്ഭുതപ്പെട്ടു. ഇത് ദൈവത്തിന്റെ അടുത്തുനിന്നും പഠിച്ചിട്ട് വന്നിരിക്കുകയാണ് ഈ കുഞ്ഞെന്ന് തോനുന്നു എന്ന് പറഞ്ഞു. അവൾ എങ്ങനെ ആണ് ഇതൊക്കെ തനിയെ പഠിച്ചു തുടങ്ങിയതെന്ന് പോലും ഞങ്ങൾക്ക് അറിയില്ല; അനുപമ പറയുന്നു.

Read Entire Article