Authored by: ഋതു നായർ|Samayam Malayalam•22 Dec 2025, 9:15 americium IST
ശ്രീനിവാസൻ എന്ന അച്ഛൻ, ഭർത്താവ്, മുത്തച്ഛൻ എന്നിങ്ങനെ റോളുകൾ എല്ലാം എത്ര ഗംഭീരമായി അദ്ദേഹം നിർവ്വഹിച്ചു എന്നതിന്റെ തെളിവായിരുന്നു ഇന്നലെ കുടുംബം അദ്ദേഹത്തിന് നൽകിയ യാത്രയയപ്പ്
(ഫോട്ടോസ്- Samayam Malayalam)നല്ല സുഹൃത്തും ഭർത്താവും, അച്ഛനും മുത്തച്ഛനും ഒക്കെയായി അത്രമേൽ വിജയിച്ച മനുഷ്യൻ ആയിരുന്നു ശ്രീനിവാസൻ എന്നാണ് പ്രേക്ഷകർക്ക് പറയാനുള്ളത്. കുടുംബത്തിലെ ഏറ്റവും ചെറിയ കുഞ്ഞുങ്ങൾ പോലും ഇത്രയും വാവിട്ടു കരയണം എങ്കിൽ അത്രയ്‌യും ആഴത്തിലുള്ള ബന്ധം ഇവർക്ക് ഇടയിൽ ഉണ്ടാകും എന്നത് തീർച്ച. ശ്രീനിവാസന്റെ കണ്ടനാട്ടെ സ്വപ്നഭവനത്തിന് അരികിലായിട്ടാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
രണ്ടുകോടിക്ക് അടുത്ത് ചെലവിട്ടാണ് പാലാഴി എന്ന വീടും ചുറ്റുപാടുകളും ശ്രീനി ഒരുക്കിയത്. ഏകദേശം ഇരുപത് വർഷത്തോളം ആയി ഇവിടെ സ്ഥിരതാമസം ആണ് അദ്ദേഹം. കണ്ടനാട്ടെ വീടിന്റെ മുൻ വശത്തേക്ക് ഇറങ്ങിയാൽ നേരെ പാടം, അവിടെ സുഭാഷ് പലേക്കർ മാതൃകയിൽ പ്രകൃതി കൃഷി രീതിയും. കേരളത്തിലെ ആദ്യ ഗ്രീൻ ഹൗസ് കൂടി ആയിരുന്നു ശ്രീനിയുടെ ഈ പാലാഴി. അവിടെ അദ്ദേഹം സ്വപ്നം കണ്ടതൊക്കെയും നെയ്തെടുത്തു, ആരോഗ്യം മോശം ആയപ്പോൾ , അത് ഇളയമകൻ ധ്യാനിനെ ഏൽപ്പിക്കാനും അദ്ദേഹം മറന്നില്ല. ഇപ്പോൾ കൃഷിയെ കുറിച്ച് കൂടുതൽ പഠിച്ചു വരികയാണ് ധ്യാൻ ശ്രീനിവാസനും.ഒരിക്കൽ തങ്ങൾ താമസിച്ച വീട് ജപ്തി ചെയ്ത കഥ വിനീത് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. അതിനുശേഷം അദ്ദേഹം വാങ്ങിയ പ്രോപ്പർട്ടികളിൽ ഒന്നുകൂടിയാണ് പാലാഴി





English (US) ·