17 July 2025, 08:43 PM IST

പുരസ്കാരദാനച്ചടങ്ങിൽനിന്ന്.
കൊച്ചി: മികച്ച സംവിധായകനുള്ള 2024-ലെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് ജോജു ജോര്‍ജിന് സമര്‍പ്പിച്ചു. ചലച്ചിത്ര നിര്‍മാതാവും, ജെ.സി. ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ. കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ ആദ്യ സുന്ദരി പട്ടം കരസ്ഥമാക്കി മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ അഫ്‌റിന്‍ ഫാത്തിമയും ചേര്‍ന്നാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.
ജോജു ജോര്‍ജിന്റെ ആദ്യമായി സംവിധാനംചെയ്ത 'പണി' എന്ന സിനിമയുടെ സംവിധാന മികവിനെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.
കൊച്ചി ക്രൗണ്‍ പ്ലാസയില്‍വെച്ച് നടന്ന ചടങ്ങില്‍ മുഹമ്മദ് ഇസ്മായില്‍, നാഷിദ് നൈനാര്‍, ജോഷി എബ്രഹാം, ശ്രുതി എസ്., രഹന നസറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Joju George receives Kalabhavan Mani memorial award
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·