21 കിലോ എങ്ങനെ ഇത്ര പെട്ടന്ന് കുറച്ചു; തന്റെ സിംപിള്‍ ടിപ് വെളിപ്പെടുത്തി സുചിത്ര നായര്‍

4 weeks ago 2

Authored by: അശ്വിനി പി|Samayam Malayalam22 Dec 2025, 4:36 p.m. IST

തടി കുറക്കുക എന്നത് പലരുടെയും കഠിന പരിശ്രമങ്ങളില്‍ ഒന്നാണ്. താന്‍ എങ്ങനെയാണ് ഇത്ര സിംപിളായി തടി കുറച്ചത് എന്ന് സുചിത്ര നായര്‍ ഇപ്പോള്‍ പറയുന്നു

suchithra slimസുചിത്ര നായർ
ഒത്തിരി ബോഡി ഷെയിം നേരിട്ട നടിയാണ് സുചിത്ര നായര്‍ . എന്നാല്‍ ഒരിടയ്ക്ക് നന്നായി ശരീരഭാരം കുറച്ചിരുന്നു. പക്ഷേ വീണ്ടും വണ്ണം വച്ചു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്ലിം ബ്യൂട്ടിയായി എത്തിയിരിക്കുകയാണ് സുചിത്ര നായര്‍. ഇത് എങ്ങനെ സാധിച്ചു എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് സുചിത്ര പറഞ്ഞത്.

അതിന് പ്രത്യേകിച്ച് ടിംപ് ഒന്നുമില്ല, തീറ്റി കുറച്ചു, അത്രയേയുള്ളൂ എന്ന് സുചിത്ര പറയുന്നു. 21 കിലോയോളം അങ്ങനെ കുറച്ചു എന്നും നടി വ്യക്തമാക്കി.

Also Read: 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഈ ദിവസം ഞങ്ങള്‍ തീര്‍ത്തും അന്യര്‍; ബെറ്റര്‍ഹാഫ് ആയി നിന്നെക്കിട്ടിയത് എന്റെ ഭാഗ്യം എന്ന് ഡിക്യു

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലൂടെയായിരുന്നു സുചിത്രയുടെ ഇന്റസ്ട്രിയിലേക്കുള്ള അരങ്ങേറ്റം. പ്രായത്തെക്കാള്‍ പക്വത ആവശ്യമായതിനാല്‍ ആ സീരിയലിന് വേണ്ടി വണ്ണം കുറക്കേണ്ടി വന്നില്ല. പക്ഷേ സീരിയല്‍ കഴിഞ്ഞ ഉടനെ നടി തടി കുറക്കാനുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു. നര്‍ത്തകി കൂടെയായ ഞാന്‍, നൃത്തത്തിന് വേണ്ടിയാണ് വണ്ണം കുറച്ചത് എന്നാണ് അന്ന് സുചിത്ര പറഞ്ഞത്

സ്വന്തമായി ഉണ്ടാക്കിയ ഡയറ്റ് പ്ലാനും, വ്രതവുമൊക്കെ അനുഷ്ടിച്ചാണ് അന്ന് സുചിത്ര വണ്ണം കുറച്ചത്. പിന്നീട് ബിഗ് ബോസ് മത്സരാര്‍ത്ഥിയായി അകത്ത് കയറിയപ്പോള്‍ നന്നായി മെലിഞ്ഞു. പുറത്തിറങ്ങിയതിന് ശേഷവും ഡയറ്റും നൃത്തവുമൊക്കെയായി അത് ഫോളോ ചെയ്തു വരികയായിരുന്നു. പെട്ടന്നാണ് ന്യൂറോ സംബന്ധമായ അസുഖം വന്നു. അതിന് വേണ്ടി സ്റ്റിറോയിഡുകള്‍ എടുക്കേണ്ടി വന്നപ്പോള്‍ വീണ്ടും വണ്ണം വയ്ക്കുകയായിരുന്നു. ആ തടിയാണ് ഇപ്പോള്‍ സുചിത്ര കുറച്ചിരിയ്ക്കുന്നത്.

ലോകകപ്പില്‍ ഇന്ത്യയുടെ കരുത്തായി മാറാന്‍ ഹാര്‍ദിക് പാണ്ഡ്യ


ബിഗ് ബോസിന് ശേഷം പിന്നെ സുചിത്ര മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഒരു സിനിമയെങ്കിലും അഭിനയിക്കണം എന്നതായിരുന്നു സുചിത്രയുടെ വലിയ ആഗ്രഹം. അങ്ങനെ ലഭിച്ച ആദ്യ ചിത്രം തന്നെ മോഹന്‍ലാലിനൊപ്പമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിഭന്‍ എന്ന ചിത്രത്തിലെ ചെറിയ വേഷം ശ്രദ്ധ നേടുകയും ചെയ്തു. പക്ഷേ അതിന് ശേഷം മറ്റ് സിനിമകളൊന്നും സുചിത്ര കമ്മിറ്റ് ചെയ്തിട്ടില്ല. ഇപ്പോള്‍ മോഹിനിയാട്ടത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article