
ഷൈൻ ടോം ചാക്കോ | ഫോട്ടോ: ജമേഷ് കോട്ടയ്ക്കൽ, PTI
ഇതാദ്യമായല്ല ഷൈൻ ടോം ചാക്കോ ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്നത്. 2015 ജനുവരി 31-ാം തീയതിയാണ് ലഹരിയുമായി ബന്ധപ്പെട്ട കേസിൽ ഷൈൻ ടോം ചാക്കോ ആദ്യം അറസ്റ്റിലായത്. അന്ന് ഇതിഹാസ എന്ന ചിത്രത്തിൽ നായകനാവുകയും സിനിമ സൂപ്പർ ഹിറ്റായി നിൽക്കുകയും ചെയ്യുന്ന സമയവുമായിരുന്നു. ചലച്ചിത്ര മേഖലയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് അന്ന് ഷൈൻ ടോം ചാക്കോയും സുഹൃത്തുക്കളും പിടിയിലായ വാർത്ത പുറംലോകമറിഞ്ഞത്.
കേസ് ഇങ്ങനെ...
സുഹൃത്തും സഹസംവിധായികയുമായ ബാംഗ്ലൂർ വളയം സ്വദേശിനി ബ്ലെസി സിൽവസ്റ്റർ(22), കോഴിക്കോട് സ്വദേശിനിയും ഡിസൈനറുമായ രേഷ്മ രംഗസ്വാമി (26), ബെംഗളൂരുവിൽ മോഡലായ കരുനാഗപ്പള്ളി സ്വദേശി ടിൻസി ബാബു (25), ദുബായ് ട്രാവൽ മാർട്ട് ഉടമയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ സ്നേഹ ബാബു (25) എന്നിവരെയാണ് ഷൈനിനൊപ്പം പിടികൂടിയത്. കൊച്ചി കലൂർ- കടവന്ത്ര റോഡിലെ ഫ്ലാറ്റിൽ പുലർച്ചെ ഒരു മണിക്ക് നടന്ന റെയ്‌ഡിലാണ് സംഘം പിടിയിലായത്. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ 10 പായ്ക്കറ്റുകളിലായിരുന്നു കൊക്കെയ്ൻ.
തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് അറസ്റ്റിലായ കിങ്സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിൻെറ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഫ്ലാറ്റ്. നിസാമിൽ നിന്ന് താനാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്ന് അറസ്റ്റിലായ രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. ഗോവയിൽ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നു. പിടിയിലായവർ ഉപയോഗി ച്ചതിന്റെ ബാക്കി ലഹരിമരുന്നായിരുന്നു അന്ന് പിടികൂടിയത്. പോലീസ് എ ത്തുമ്പോൾ സംഘത്തിലെ രണ്ടു പേർ കൊക്കെയ്ൻ ലഹരിയിലായിരുന്നു. തുടർന്ന് ഇവരെ കടവന്ത്ര സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീകളെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്കും മാറ്റി.
കൊച്ചിയിൽ നടക്കുന്ന നിശാ പാർട്ടികളിൽ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. സ്മോക്ക് പാർട്ടി എന്ന പേരിലാണ് ഇത്തരം സംഘംചേരലുകൾ അറിയപ്പെടുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ പരിശോധനയ്ക്കിടെയാണ് ഷൈൻ ഉൾപ്പെടെയുള്ളവർ പിടിയിലായത്. എന്നാൽ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത് കൊക്കെയ്ൻ അല്ലെന്നാണ് ഷൈൻ മാധ്യമങ്ങളോട് പറഞ്ഞത്.
പാർട്ടിക്ക് ശേഷം ഷൈനും കൂട്ടരും ലഹരിയിലായിരുന്ന സമയത്തായിരുന്നു റെയ്‌ഡ് എന്നാണ് പോലീസ് അന്ന് പറഞ്ഞത്. 22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഷൈൻ ടോം ചാക്കോ ഉൾപ്പെടുന്ന സംഘത്തെ പോലീസ് വലയിലാക്കിയത്. പിടിയിലാവുന്ന അവസരത്തിൽ ഷൈനും സംഘവും കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പത്ത് ഗ്രാം ലഹരിയാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തത്. ഇതിന് ഗ്രാമിന് 20,000 രൂപ വില വരുമെന്നാണ് കണക്കാക്കിയത്. പ്രതികൾ താമസിച്ചു വന്ന ഫ്ലാറ്റിൽ സംശയകരമായ സാഹചര്യത്തിൽ യുവതീ യുവാക്കൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതർ റെയ്‌ഡിന് തീരുമാനിച്ചത്.

കോടതിയുടെ വിമർശനം
എന്നാൽ വേണ്ടത്ര തെളിവില്ലെന്നുപറഞ്ഞ് വർഷങ്ങൾക്കുശേഷം കേസ് തള്ളിപ്പോവുകയായിരുന്നു. ഈ കേസിൽ പോലീസിന് വീഴ്ചയുണ്ടായെന്ന് രണ്ടുദിവസങ്ങൾക്കുമുൻപാണ് കോടതി പറഞ്ഞത്. ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ലെന്നും വനിതാ പോലീസിന്റേത് ഉള്‍പ്പെടെയുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി വിമർശിച്ചു. രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്‍ഡിപിഎസ് ആക്ട് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് വലിയ ശിക്ഷയാണ് ലഭിക്കുക. അതുകൊണ്ടുതന്നെ, പിടിക്കപ്പെടുന്നയാള്‍ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് അവര്‍ കുറ്റം ചെയ്‌തോ എന്ന് തെളിയിക്കുന്ന രേഖകളും തെളിവുകളും ശേഖരിക്കുക എന്നതും. ഇക്കാരണം കൊണ്ടുതന്നെ കര്‍ശനമായ വ്യവസ്ഥകളാണ് ഈ നിയമത്തിന്റെ ഭാഗമായുള്ളത്.
എന്നാല്‍, ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നതില്‍ വലിയ വീഴ്ചയുണ്ടായതായാണ് കോടതിയുടെ കണ്ടെത്തിയത്. ഒരു വ്യക്തിയുടെ കൈയില്‍നിന്നും ലഹരിവസ്തു കണ്ടെടുത്താല്‍ അത് പിടിച്ചെടുക്കുന്നത് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം. എന്നാല്‍ ഈ കേസില്‍ ഒന്നാംപ്രതിയായ മോഡലിന്‍റെ ദേഹപരിശോധന നടത്തിയത് പോലീസ് ഉദ്യോഗസ്ഥയാണെങ്കിലും ലഹരിവസ്തു കണ്ടെടുക്കുമ്പോള്‍ വനിതാ ഗസറ്റഡ് ഓഫീസര്‍ ഒപ്പം ഇല്ലായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.
പോലീസിന്റെ ഒപ്പമുണ്ടായിരുന്ന ഗസറ്റഡ് ഓഫീസര്‍ പുരുഷനായിരുന്നതുകൊണ്ടുതന്നെ മോഡലിന്റെ ദേഹപരിശോധനാ വേളയില്‍ അദ്ദേഹത്തിന് കൂടെ നില്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇക്കാരണത്താല്‍, ഒന്നാംപ്രതിയില്‍ നിന്ന് ലഹരിവസ്തു കണ്ടെടുത്തത് ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യത്തിലല്ല എന്ന പിഴവാണ് പോലീസിന് സംഭവിച്ചത്. ഇതിനെ മറികടക്കാന്‍ പോലീസ് മറ്റ് വഴികളൊന്നും തേടിയതുമില്ല. ഇതാണ് കേസില്‍ വലിയ തിരിച്ചടിയായത്.
പ്രതികള്‍ എല്ലാവരും ചേര്‍ന്നിരുന്ന് കൊക്കെയ്ന്‍ ഉപയോഗിച്ചു എന്നതാണ് പോലീസിന്റെ കേസ്. എന്നാല്‍ ഷൈന്‍ ടോം ചാക്കോയോ കൂടെ ഉണ്ടായിരുന്ന മറ്റുള്ളവർ ലഹരിവസ്തു ഉപയോഗിച്ചു എന്നത് ശാസ്ത്രീയ പരിശോധനയില്‍ തെളിയിക്കാന്‍ പോലീസിനായില്ല. അന്ന് ലഹരിവസ്തു പിടിച്ചെടുത്തത് പ്രതികളില്‍ നിന്നാണെന്ന് തെളിയിക്കുന്നതിലും പോലീസ് പൂര്‍ണമായും പരാജയപ്പെട്ടു എന്നും കോടതിയുടെ കണ്ടെത്തി.
വിവാദങ്ങളുടെ സഹയാത്രികൻ
ലഹരിയുമായി ബന്ധപ്പെട്ട് ഈയടുത്തും ഷൈൻ ടോം ചാക്കോ വിവാദത്തിലകപ്പെട്ടിരുന്നു. ലഹരി ഉപയോഗിക്കുന്ന കഥാപാത്രത്തെ അതിന്റെ പരിപൂർണതയിൽ അവതരിപ്പിക്കാൻ ലഹരി ഉപയോഗിക്കണമെന്ന രീതിയിൽ അദ്ദേഹം സംസാരിച്ചിരുന്നു. ഇതിന് പുറമേ തിയേറ്ററിൽവെച്ച് മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഇറങ്ങി ഓടിയും വിമാനത്തിന്റെ കോക്പിറ്റിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചുമെല്ലാം ഷൈൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പൈലറ്റ് നന്നായി വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് അങ്ങനെ ചെയ്തതെന്നായിരുന്നു താരം ഇതിനോട് പ്രതികരിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചാണ് ഷൈൻ സിനിമയിൽ അഭിനയിക്കുന്നതെന്നും ഇക്കാരണത്താലാണ് സംഭാഷണങ്ങൾ വ്യക്തമാവാത്തതെന്നും നേരത്തേ നടനെതിരെ ആരോപണം ഉയർന്നിരുന്നു.
10 വർഷത്തോളം സം വിധായകൻ കമലിനോടൊപ്പം സഹസംവിധായകനായി ജോലി ചെയ്ത ശേഷം 'ഗദ്ദാമ'യിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടനാണ് ഷൈൻ ടോം ചാക്കോ. സിനിമയിൽ ശ്രദ്ധേയനായി വരുമ്പോഴാണ് ലഹരിയുടെ വലയിൽ കുടുങ്ങുന്നത്.
Content Highlights: Shine Tom Chacko`s 2015 cause case, Court Finds Police Errors
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·