
'ആശകൾ ആയിരം' ടൈറ്റിൽ പോസ്റ്റർ
മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകന്‍ കാളിദാസ് ജയറാമും 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന 'ആശകള്‍ ആയിരം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകള്‍ ആയിരത്തിന്റെ രചന നിര്‍വഹിക്കുന്നത്. 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് 'ആശകള്‍ ആയിരം' സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് 'ആശകള്‍ ആയിര'ത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍.
ബാലതാരമായി 'കൊച്ചു കൊച്ചു സന്തോഷങ്ങളി'ലും 'എന്റെ വീട് അപ്പുവിന്റെ'യും ചിത്രങ്ങളില്‍ കാളിദാസ് ജയറാം അച്ഛനോടൊപ്പം അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി. നായകവേഷങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളി പ്രേക്ഷകര്‍ എന്നും ആഗ്രഹിച്ചിരുന്ന ജയറാം- കാളിദാസ് കൂട്ടുകെട്ട് 'ആശകള്‍ ആയിര'ത്തിലൂടെ നിറവേറുകയാണ്.
കോ പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി, ഡിഒപി: ഷാജി കുമാര്‍, പ്രോജക്റ്റ് ഡിസൈനര്‍: ബാദുഷാ എന്‍.എം, എഡിറ്റര്‍: ഷഫീഖ് പി.വി, മ്യൂസിക്: സനല്‍ ദേവ്, ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്, പിആര്‍ഒ: പ്രതീഷ് ശേഖര്‍.
'ആശകള്‍ ആയിര'ത്തിന്റെ മറ്റു അപ്ഡേറ്റുകള്‍ തുടര്‍ദിവസങ്ങളില്‍ പ്രേക്ഷരിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളം, തമിഴ് സിനിമാ മേഖലയില്‍ കലാമൂല്യമുള്ളതും താരസമ്പന്നമായ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിര്‍മാണത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'കില്ലര്‍', സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പന്‍', ജയസൂര്യ നായകനാകുന്ന 'കത്തനാര്‍', ദിലീപ് നായകനാകുന്ന 'ഭ.ഭ.ബ' എന്നിവയോടൊപ്പം കാളിദാസ്- ജയറാം ചിത്രം 'ആശകള്‍ ആയിര'വും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുമെന്നുറപ്പാണ്.
Content Highlights: Jayaram and Kalidas Jayaram reunite aft 22 years successful `Aashakal Aayiram`. Directed by G. Prajith
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·