23 March 2025, 08:46 PM IST

സൽമാൻ ഖാനും രശ്മിക മന്ദാനയും | AFP
സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദര്‍ റിലീസിനൊരുങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. മാര്‍ച്ച് 30-നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. സല്‍മാന്‍ ഖാനൊപ്പം നായികയായി രശ്മിക മന്ദാനയാണ് അഭിനയിക്കുന്നത്. അടുത്തിടെ ഇരുവരുടെയും പ്രായം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സല്‍മാന്‍. നായികയ്‌ക്കോ അവരുടെ പിതാവിനോ പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവർക്ക് എന്താണ് പ്രശ്‌നമെന്ന് നടൻ ചോദിച്ചു.
'ഞാനും ചിത്രത്തിലെ നായികയും തമ്മില്‍ 31-വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്ന് പലരും പറയുന്നു. നായികയ്‌ക്കോ അവരുടെ പിതാവിനോ പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം? '- സല്‍മാന്‍ ചോദിച്ചു. 'രശ്മിക വിവാഹം കഴിച്ച് ഒരു മകളുണ്ടാകുകയും അവള്‍ വലിയ താരമാകുകയും ചെയ്താല്‍ ഞാന്‍ അവള്‍ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കും. അമ്മയുടെ അനുവാദം വാങ്ങിയിട്ടായിരിക്കും ഇത് ചെയ്യുക.'- സല്‍മാന്‍ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സല്‍മാന്റെ പ്രതികരണം.
രശ്മിക ചിത്രത്തിന്റെ ഭാഗമായി മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് സല്‍മാന്‍ പ്രശംസിക്കുകയും ചെയ്തു. 'അവര്‍ രാത്രി 7 മണിക്ക് പുഷ്പ 2 വിന്റെ ഷൂട്ടിങ് അവസാനിപ്പിച്ച് 9 മണിക്ക് ഞങ്ങള്‍ക്കൊപ്പം ചേരുമായിരുന്നു. രാവിലെ 6.30 വരെ അത് തുടരും. പിന്നീട് പുഷ്പ 2 വില്‍ അഭിനയിക്കാനായി പോകും. കാലിന് പരിക്ക് പറ്റിയിട്ടും ഞങ്ങള്‍ക്കൊപ്പം ഷൂട്ടിങ് തുടര്‍ന്നു. ഒരു ദിവസം പോലും ഷൂട്ടിങ് ഒഴിവാക്കിയില്ലെന്നും' നടന്‍ കൂട്ടിച്ചേര്‍ത്തു.
സല്‍മാന്‍ ഖാന്റെ ഇന്‍ട്രൊ സീനാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകനായ എ.ആര്‍. മുരുഗദോസ് പറഞ്ഞിരുന്നു. 'സല്‍മാന്‍ ഖാന്റെ താരപരിവേഷം കൂടി കണക്കിലെടുത്താണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതെന്നും ആക്ഷന്‍ കൂടാതെ കുടുംബന്ധങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'തന്റെ ഗജിനി എന്ന ചിത്രത്തിന്റെ കാതല്‍ പ്രണയമായിരുന്നെങ്കില്‍ സിക്കന്ദറില്‍ അത് ഭാര്യാ- ഭര്‍തൃ ബന്ധമാണെന്നും' എ.ആര്‍ മുരുഗദോസ് വ്യക്തമാക്കി.
Content Highlights: Salman Khan connected 31 twelvemonth property spread with Rashmika sikandar movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·