33 വയസ്സ്, വിസ്മയ മോഹന്‍ലാലിന്റെ ഇത്തവണത്തെ ബര്‍ത്ത് ഡേ സെലിബ്രേഷന്‍ ഗ്രാന്റ് ആയിരുന്നു, വീഡിയോകളും ഫോട്ടോകളുമായി താരപുത്രി

9 months ago 8

Authored byഅശ്വിനി പി | Samayam Malayalam | Updated: 28 Mar 2025, 5:30 am

എന്റെ മകളുടെ ബര്‍ത്ത് ഡേ ദിവസം തന്നെയാണ് എമ്പുരാന്റെ റിലീസ് എന്ന് വളരെ അഭിമാനത്തോടെയാണ് സുചിത്ര മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞത്. എമ്പുരാന്റെ വിജയത്തിന് പിന്നാലെ വിസ്മയയുടെ ബര്‍ത്ത് ഡേ സെലിബ്രേഷനും ഗ്രാന്റായി നടന്നു

Samayam Malayalamവിസ്മയ മോഹൻലാൽവിസ്മയ മോഹൻലാൽ
പൊതുവെ മോഹന്‍ലാലിന്റെ മക്കളുടെ ബര്‍ത്ത് ഡേ ദിവസം പരസ്പരം എല്ലാവരും പോസ്റ്റുകള്‍ പങ്കുവയ്ക്കും എന്നല്ലാതെ സെലിബ്രേഷന്റെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പലപ്പോഴും നാല് പേരും ഒന്നിച്ചുണ്ടാവുന്ന സമയങ്ങള്‍ വിരളമാണ്. മോഹന്‍ലാല്‍ ഷൂട്ടിങ് തിരക്കിലും, മക്കള് ഏതെങ്കിലും യാത്രകളിലും ആയിരിക്കുമത്രെ. പക്ഷേ വീട്ടിലെ സന്തോഷമുള്ള നിമിഷങ്ങള്‍ ഒന്നും നാല് പേരും മിസ്സ് ചെയ്യാറില്ല.

എന്നാല്‍ ഇത്തവണത്തെ ബര്‍ത്ത് ഡേ സെലിബ്രേഷന്‍ അല്പം ഗ്രാന്റ് ആയിരുന്നു എന്ന് മാത്രമല്ല, അതിന്റെ ഫോട്ടോകളും വീഡിയോകളും വിസ്മയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. വെള്ള ഗൗണില്‍ അതീവ സുന്ദരിയും സന്തോഷവതിയും ആയിരുന്നു വിസ്മയ എന്ന് അതില്‍ വ്യക്തം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിസ്മയ ചിത്രങ്ങളും പോസ്റ്റുകളും പങ്കുവച്ചിരിയ്ക്കുന്നത്.


Also Read: മക്കളോട് നയന്‍താരയ്ക്ക് പാര്‍ഷ്യാലിറ്റിയാണെന്ന്, എങ്ങനെ പറയാന്‍ തോന്നുന്നു; ഇനിയെത്ര ജന്മം എടുത്താലും നിങ്ങള്‍ മതിയെന്ന് നയന്‍

കമന്റ് സെക്ഷന്‍ സ്വകാര്യമായതുകൊണ്ടു തന്നെ ആശംസകള്‍ ഒന്നും വന്നിട്ടില്ല. പക്ഷേ കല്യാണി പ്രിയദര്‍ശനടക്കമുള്ള സുഹൃത്തുക്കള്‍ ഫോട്ടോകള്‍ക്കും വീഡിയോകളും ലൈക്ക് അടിച്ചതായി കാണാം.

ചെന്നൈയിലെ താജ് ഹോട്ടലില്‍ വച്ച് മായയുടെ ആദ്യത്തെ ബര്‍ത്ത് ഡേ ഗ്രാന്റ് ആയി സെലിബ്രേറ്റ് ചെയ്ത ഓര്‍മകളെ കുറിച്ച് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ച ഓര്‍മകളും ഈ അവസരത്തില്‍ വീണ്ടും വൈറലാവുന്നു. അതൊരു ഗംഭീര ആഘോഷമായിരുന്നു എന്നും, സ്വര്‍ണ നിറത്തിലുള്ള വസ്ത്രത്തില്‍ അവള്‍ അന്ന് വളരെ ക്യൂട്ട് ആയിരുന്നു എന്നും, എന്നാല്‍ ബര്‍ത്ത് ഡേ കേക്ക് മുറിക്കുന്നതിന് മുന്‍പേ വിസ്മയ ഉറങ്ങിപ്പോയതിനെ കുറിച്ചുമാണ് ദുല്‍ഖര്‍ പറഞ്ഞത്.

Also Read: ഇങ്ങനെ പച്ചയ്ക്ക് പറയാവോ? എമ്പുരാന്‍ ആദ്യ പകുതി കഴിഞ്ഞപ്പോഴുള്ള പ്രേക്ഷക പ്രതികരണം, നമ്മള്‍ ഊഹിച്ചത് ചിലതൊക്കെ സത്യമാണ്!

33 വയസ്സ്, വിസ്മയ മോഹന്‍ലാലിന്റെ ഇത്തവണത്തെ ബര്‍ത്ത് ഡേ സെലിബ്രേഷന്‍ ഗ്രാന്റ് ആയിരുന്നു, വീഡിയോകളും ഫോട്ടോകളുമായി താരപുത്രി


വിസ്മയയുടെ 33 ആം പിറന്നാളിന് മറ്റൊരു പ്രത്യേകതകൂടെ ഉണ്ടായിരുന്നു. മാര്‍ച്ച് 27 ന് വിസ്മയയുടെ ബര്‍ത്ത് ഡേ സെലിബ്രേഷന് ഒപ്പം തന്നെയാണ് മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാനും റിലീസ് ആയത്. അച്ഛന്റെ സിനിമയുടെ വന്‍ ആഘോഷത്തിന്റെ നിറവിലാണ് രാത്രി വിസ്മയയുടെ ബര്‍ത്ത് ഡേ സെലിബ്രേഷനും നടന്നത്. രാവിലെ മകൾക്ക് ആശംസകൾ അറിയിച്ച് മോഹൻലാൽ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും വൈറലായിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article