35 വർഷത്തിനുശേഷം അലക്സാണ്ടർ വീണ്ടും വരുന്നു, 4K ഡോൾബി അറ്റ്മോസിൽ 'സാമ്രാജ്യം'

4 months ago 6

മ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം സാമ്രാജ്യം പുത്തൻ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്നു. 35 വർഷങ്ങൾക്കു ശേഷം, സെപ്റ്റംബർ 19-നാണ് ചിത്രം തീയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്. ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമിച്ച ചിത്രം ജോമോൻ ആണ് സംവിധാനം ചെയ്തത്.

തൊണ്ണൂറുകളിൽ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ ചിത്രമെന്നതിനു പുറമേ, അക്കാലത്തെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും സാമ്രാജ്യം നേടുകയുണ്ടായി. അവതരണഭംഗിയുടെ മികവ് സാമ്രാജ്യം സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കി. വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.

ഇളയരാജാ ഒരുക്കിയ പശ്ചാത്തല സംഗീതം പുതിയൊരനുഭവം തന്നെയായിരുന്നു. അലക്സാണ്ഡർ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജയനൻ വിൻസൻ്റൊണു ഛായാഗ്രാഹകൻ. പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്.

എഡിറ്റിങ് - ഹരിഹര പുത്രൻ. മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യാ , സോണിയ, ബാലൻ.കെ.നായർ, മ്പത്താർ, സാദിഖ്, ഭീമൻ രഘു , ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, സി.ഐ. പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
വാഴൂർ ജോസ്.

Content Highlights: Mammootty`s iconic Samraajyam returns to theaters successful 4K Dolby Atmos aft 35 years

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article