40 കൊല്ലത്തെ അഭിനയ ജീവിതം മടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി വിനയ പ്രസാദ്, സോഷ്യല്‍ മീഡിയയ്ക്കും നോ!

6 days ago 3

Authored by: അശ്വിനി പി|Samayam Malayalam14 Jan 2026, 7:07 p.m. IST

1986 ല്‍ തുടങ്ങിയതാണ് വിനയ പ്രസാദിന്റെ അഭിനയ ജീവിതം. അതിനിടയില്‍ ഒരു ബ്രേക്ക് പോലും എടുത്തിട്ടില്ല. നാല്‍പത് വര്‍ഷത്തോളമായി ഇന്റസ്ട്രിയില്‍ സജീവമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ എവിടെയും വിനയ പ്രസാദ് ഇല്ലതാനും

vinaya prasadവിനയ പ്രസാദ്
കാഴ്ചയിലും എടുപ്പിലും നടപ്പിലും എല്ലാം തനി മലയാളി എന്ന് മലയാളികള്‍ വിളിച്ച നടയാണ് വിനയ പ്രസാദ് , മണിച്ചിത്രത്താഴിലെ ശ്രീദേവി, ശരിക്കുമൊരു ശ്രീദേവിയെ പോലെ തന്നെ. എന്നാല്‍ കര്‍ണാടകക്കാരിയാണ് വിനയ പ്രസാദ്. 1986 ല്‍ കന്നട സിനിമയിലൂടെ ആരംഭിച്ചതാണ് വിനയ പ്രസാദിന്റെ അഭിനയ ജീവിതം. പിന്നീട് തമിഴ്, മലയാളം, തെലുങ്ക് എന്നിങ്ങനെ എല്ലാ ഭാഷാ സിനിമകളിലും അഭിനയിച്ചു. പെരുന്തച്ചന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം

അഭിനയം മാത്രമല്ല, ടിവി ഷോകളും, ആങ്കറിങും, സീരിയലുകളും എല്ലാം വിനയ പ്രസാദിന് ഒരുപോലെയാണ്. 1986 ല്‍ സിനിമയിലേക്ക് വന്നു, 88 ല്‍ വിവാഹം കഴിഞ്ഞു, അതിനിടയില്‍ മകളുടെ ജനനം. പക്ഷേ ഈ നാല്‍പത് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒരിക്കല്‍ പോലും വിനയ പ്രസാദ് ബ്രേക്ക് എടുത്ത് മാറി നിന്നിട്ടില്ല. സിനിമയായെ കുറിച്ചാണെങ്കില്‍ നൂറ് ശതമാനം അപ്‌ഡേറ്റഡുമാണ്. എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് വിനയ പ്രസാദിന് വ്യക്തമായ മറുപടിയുണ്ട്.

Also Read: എനിക്ക് എന്നെ തന്നെ കൊല്ലാന്‍ പറ്റില്ലല്ലോ, ഈ അവസ്ഥ എന്റെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചു; രഞ്ജിനി ഹരിദാസിന്റെ പ്രശ്‌നം

പ്രശസ്തിക്കോ, പേരിനോ, പണത്തിനോ വേണ്ടിയല്ല ഞാന്‍ സിനിമ അല്ലെങ്കില്‍ അഭിനയം എന്ന കലയെ സ്‌നേഹിച്ചത്. എന്റെ ഇഷ്ടമായിരുന്നു അത്. സിനിമ ആയിക്കോട്ടെ, സീരിയല്‍ ആയിക്കോട്ടെ, ഷോകള്‍ ആയിക്കോട്ടെ എന്തും ഞാന്‍ ഇഷ്ടപ്പെട്ടു ചെയ്യുന്നതുകൊണ്ട് അതില്‍ കഷ്ടം തോന്നിയിട്ടില്ല. എന്റെ കടമയല്ല, അയ്യോ ചെയ്യണമല്ലോ എന്ന് വിചാരിച്ചും ചെയ്യുന്നതല്ല. താത്പര്യത്തോടെ ചെയ്യുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളെ കുറിച്ചും അറിയും, പഠിക്കും, ഇഷ്ടത്തോടെ തുടര്‍ന്നുകൊണ്ടേയിരിക്കും എന്നാണ് വിനയ പ്രസാദ് പറഞ്ഞത്.

ഈ നാല്‍പത് വര്‍ഷത്തെ കരിയറില്‍ ഒരിക്കല്‍ പോലും, അയ്യോ വയ്യ, എനിക്ക് മടുത്തു എന്ന് അമ്മ ഒരിക്കലും പറഞ്ഞ് കേട്ടിട്ടില്ല എന്ന് മകള്‍ പ്രഥമയും പറയുന്നു. ഇപ്പോഴത്തെ പോലെയല്ല, നായികയായി സജീവമായിരുന്ന കാലത്ത്, ഒരു ദിവസം കേരളത്തിലാണെങ്കില്‍ അടുത്ത ദിവസം ഹൈദരബാദിലായിരിക്കും, അത് കഴിഞ്ഞ് ചെന്നൈ. ഇങ്ങനെ മാറി മാറി യാത്രകള്‍ ചെയ്തിട്ടും അമ്മയ്ക്ക് സിനിമയോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല, മടുപ്പും വന്നിട്ടില്ല എന്നാണ് പ്രഥമ പറഞ്ഞത്.

Also Read: യൂട്യൂബർ ആകാനാഗ്രഹിച്ച ഭാഗ്യ; രണ്ടുവർഷങ്ങൾ, ഇതിനിടയിൽ എന്തൊക്കെ സംഭവിച്ചു; കാനഡയിലെ പി ആർ; വിശേഷങ്ങൾ

നിയമവിരുദ്ധമായി ജോലിക്ക് വെച്ചാൽ ഉടമയ്ക്കും പണി കിട്ടും; പുതിയ കേസ് ഇങ്ങനെ


എന്തുകൊണ്ട് ഫേസ്ബുക്കോ, ട്വിറ്ററോ, ഇന്‍സ്റ്റഗ്രാമോ ഒന്നും തന്നെ താന്‍ ഉപയോഗിക്കുന്നില്ല എന്നും വിനയ പ്രസാദ് പറയുന്നുണ്ട്. വാട്‌സാപ്പില്‍ ഒരു ഫാമിലി ഗ്രൂപ്പ് ഉണ്ട്, അതല്ലാതെ മറ്റൊരിടത്തും ഞാന്‍ അംഗമല്ല. അതിന്റെ ആവശ്യം വന്നിട്ടില്ല എന്ന് പറയുന്നതാവും ശരി. അല്ലെങ്കില്‍ ഇന്നത്തെ കാലത്ത് അതിന്റെ പ്രാധാന്യത്തെ കുറിച്ച് എനിക്കറിയില്ല. എന്നെ സംബന്ധിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കാനുള്ള ഇടം മാത്രം. വെറുതേ മനസ്സമാധാനത്തോടെ ജീവിക്കാന്‍ സോഷ്യല്‍ മീഡിയ ഇല്ലാത്തതാണ് നല്ലത് എന്ന് വിനയ പ്രസാദ് പറയുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article