01 April 2025, 11:07 AM IST

Photo : Facebook
റിലീസിനുശേഷമുള്ള ആദ്യത്തെ അഞ്ച് ദിവസങ്ങളിലും ഹൗസ്ഫുള്‍ ഷോ ആയി പോകുന്നത് തന്റെ നാല്‍പത് വര്‍ഷത്തെ സിനിമ-തീയേറ്റര്‍ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് എമ്പുരാനെ കുറിച്ച് നിര്‍മ്മാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍. തന്റെ ഏഴ് തീയേറ്ററുകളില്‍ എല്ലാ ഷോയും ഹൗസ് ഫുള്ളായാണ് പോകുന്നതെന്നും അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും പൂര്‍ണമായതായും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് എമ്പുരാന്‍ സിനിമയുടെ വിജയമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
ലിബര്‍ട്ടി ബഷീറിന്റെ പോസ്റ്റ്
എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയ്യേറ്റർ ജീവിതത്തിൽ ആദ്യമായിട്ടാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുൾ ഷോയാണ് നടന്ന് പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്. ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയം
ലിബർട്ടി ബഷീർ
Content Highlights: Liberty Basheer's facebook post, Empuraan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·