50 കോടി കടന്നോ? എമ്പുരാന്റെ ആദ്യദിന കളക്ഷന്‍ എത്ര?; കണക്കുകള്‍ ഇങ്ങനെ...

9 months ago 9

28 March 2025, 12:04 PM IST

empuraan

പ്രതീകാത്മക ചിത്രം | Photo: Facebook/ Prithviraj Sukumaran

ദ്യദിന കളക്ഷനില്‍ വന്‍ നേട്ടവുമായി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. വ്യാഴാഴ്ച രാവിലെ ആറിന് റിലീസ് ചെയ്ത ചിത്രം ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടിയതായി സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. ചരിത്രം കുറിച്ചുവെന്നും അത് സാധ്യമാക്കിയ എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ കൃതജ്ഞത അറിയിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ ആദ്യദിന കളക്ഷന്റെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, ചിത്രം രാജ്യത്തുടനീളം ആദ്യദിനം 22 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോള്‍ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയെന്നാണ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നിക് പറയുന്നത്. കന്നഡ, ഹിന്ദി പതിപ്പുകള്‍ യഥാക്രമം അഞ്ചുലക്ഷവും 50 ലക്ഷവും നേടിയതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ മോഹന്‍ലാലിന്റെതന്നെ പ്രിയദര്‍ശന്‍ ചിത്രം 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' ആണ് മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ നേടിയ ചിത്രം. 20 കോടിയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ആദ്യദിന കളക്ഷന്‍. എമ്പുരാന്‍ ഇന്ത്യയില്‍നിന്ന് മാത്രം 22 കോടി നേടിയെങ്കില്‍, വേള്‍ഡ് വൈഡ് കളക്ഷന്‍ കൂടി പരിഗണിക്കുമ്പോള്‍ 50 കോടി കടന്നിരിക്കാമെന്നാണ് വിലയിരുത്തല്‍. പ്രീ സെയില്‍ ബിസിനസില്‍നിന്ന് മാത്രം ചിത്രം 80 കോടി നേടിയതായി നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു.

Content Highlights: Empuraan achieves a record-breaking opening time collection

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article