04 September 2025, 08:01 PM IST
.jpg?%24p=5ab9a21&f=16x10&w=852&q=0.8)
മോഹൻലാൽ, 'ഹൃദയപൂർവ്വം' പോസ്റ്റർ | Photo: Facebook/ Mohanlal
50 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ പിന്നിട്ട് സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം'. പ്രദര്‍ശനത്തിനെത്തി എട്ടാം ദിവസമാണ് ചിത്രം 50 കോടി കളക്ഷന്‍ പിന്നിടുന്നത്. ഈ വര്‍ഷം തുടര്‍ച്ചയായി 50 കോടി നേടുന്ന മോഹന്‍ലാല്‍ നായകനായ മൂന്നാമത്തെ മലയാളം ചിത്രമാണ് 'ഹൃദയപൂര്‍വ്വം'.
ആഗോള കളക്ഷന്‍ 50 കോടി പിന്നിട്ട വിവരം മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ അറിയിച്ചത്. 2025 റിലീസുകളായ മോഹന്‍ലാലിന്റെ 'എമ്പുരാന്‍', 'തുടരും' എന്നീ ചിത്രങ്ങള്‍ ആകെ കളക്ഷനില്‍ 200 കോടിയിലധികം നേടിയിരുന്നു. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ആഗോള കളക്ഷന്‍ റെക്കോര്‍ഡ് 'എമ്പുരാന്‍' ചിത്രത്തിന്റെ പേരിലാണ്.
മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രവും മോഹന്‍ലാലിന്റേതാണ്. 2013-ല്‍ പുറത്തിറങ്ങിയ 'ദൃശ്യ'മാണ് മലയാളത്തിലെ ആദ്യ 50 കോടി ചിത്രം.
ഓണം റിലീസായി ഓഗസ്റ്റ് 28-നാണ് 'ഹൃദയപൂര്‍വ്വം' തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം 10 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നത്.
Content Highlights: Mohanlal Hridayapoorvam, directed by Sathyan Anthikad, surpasses ₹50 crore worldwide collection
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·