24 March 2025, 07:51 AM IST

പ്രസന്നകുമാരി ശ്രീകൃഷ്ണവേഷമണിയുന്നു, പ്രസന്നകുമാരി
പെരിയ: 57-ാമത്തെ വയസ്സിൽ കഥകളിപഠനം, ഇത് പ്രസന്നകുമാരിയുടെ ജിവിതത്തിലെ സ്വപ്നസാഫല്യം. ഒരുവർഷത്തെ പഠനത്തിനുശേഷം ഞായറാഴ്ച സന്ധ്യക്ക് മാക്കരംകോട്ട് ഇല്ലത്തിന്റെ മുറ്റത്തായിരുന്നു അരങ്ങേറ്റം.
ദശകങ്ങൾക്കുശേഷമാണ് ഇവിടെ കഥകളി അരങ്ങേറുന്നത്. ഇല്ലത്തെ കഥകളി ആചാര്യൻ കോട്ടക്കൽ കേശവൻ കുണ്ട്‌ലായരുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ച ആറ് വനിതകളുടെ അരങ്ങേറ്റമാണ് നടന്നത്.
നാട്യരത്നം കണ്ണൻ പാട്ടാളി കഥകളി ട്രസ്റ്റ് ചെയർമാൻ ഡോ. എ.എം.ശ്രീധരന്‍റെ ഭാര്യയാണ് പ്രസന്നകുമാരി. മധുരമ്പാടി ഗായത്രി ഗിരിധരൻ, മധുരമ്പാടി ഇല്ലത്തെ ദീക്ഷിത ഗൗരി, ഗൗരിപ്രിയ, തളിപ്പറമ്പ് സ്വദേശിനി കലാമണ്ഡലം ബിന്ദു മാരാർ, കോട്ടക്കൽ വാസുദേവ കുണ്ട്‌ലായരുടെ മരുമകൾ അർച്ചന ശ്രീജിത്ത് എന്നിവരും കഥകളിയിൽ അരങ്ങേറ്റം കുറിച്ചു.
Content Highlights: Prasanna Kumari, 57, fulfilled her imagination by learning Kathakali and performing her debut
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·