62 കാരൻ സഞ്ജയ്‌ക്ക് വധുവായി മഹിമ! ബ്രെസ്റ്റ് ക്യാൻസറിലും തളർന്നില്ല സിംഗിൾ മദറായി ജീവിതം; ആവേശം കൂട്ടി ചിത്രങ്ങൾ; യാഥാർഥ്യം?

2 months ago 5

Authored by: ഋതു നായർ|Samayam Malayalam1 Nov 2025, 7:55 am

തൃണമൂൽ കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികളുടെ ഇലക്ഷൻ പ്രചാരണങ്ങളിൽ പങ്കെടുക്കുക വഴി രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചർച്ചകൾക്കും വഴി വെച്ചിരുന്നെങ്കിലും, മഹിമ ഇതുവരെ ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമായിട്ടില്ല.

photos of mahima chaudhry and sanjay mishra successful  wedding attire the existent  information  down  the storyമഹിമ ചൗധരി സഞ്ജയ് മിശ്ര(ഫോട്ടോസ്- Samayam Malayalam)
മഹിമ ചൗധരിയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിലെ ചൂടുള്ള ചർച്ച

യേ മേരാ ഇൻഡിയ .. ഐ ലവ് മൈ ഇൻഡിയ എന്ന ഗാനത്തോടൊപ്പം ഇന്ത്യൻ സിനിമാ പ്രേമികളുടെ മനസ്സിൽ പതിഞ്ഞ സൗന്ദര്യമാണ് മഹിമ ചൗധരി . ബോളിവുഡിന് പുത്തൻ താരോദയങ്ങളെ സമ്മാനിച്ച സുഭാഷ് ഘായുടെ കൈ പിടിച്ച്, കിംഗ് ഖാൻ ഷാരൂഖിനൊപ്പം സ്വപ്നതുല്യമായ ഒരു തുടക്കമാണ് ബോളിവുഡിൽ മഹിമയ്ക്ക് ലഭിച്ചത്. ആദ്യത്തെ ചിത്രമായ പർദേസ് പത്തു കോടി മുതൽ മുടക്കിന്റെ നാല് മടങ്ങു കളക്ഷനുമായി ഗംഭീരവിജയം നേടുകയും, മികച്ച പുതുമുഖ താരത്തിനുള്ള ഫിലിം ഫെയർ അവാർഡ് മഹിമയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു.

ആരും കൊതിക്കുന്ന തുടക്കം ലഭിച്ചെങ്കിലും, സിനിമാ ഇന്ഡസ്ട്രിയിലൂടെയുള്ള മഹിമയുടെ യാത്ര അസ്ഥിരതകൾ നിറഞ്ഞതായിരുന്നു. 1999 ൽ സംഭവിച്ച ഒരു കാർ അപകടത്തിൽ മഹിമയ്ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും മുഖത്ത് നിരവധി ചില്ലു കഷ്ണങ്ങൾ തറഞ്ഞു കയറുകയുമുണ്ടായി. പരിക്കുകളിൽ നിന്നും മോചിതയായി മഹിമ തിരികെ എത്തുമ്പോഴേയ്ക്കും നിരവധി മികച്ച പ്രോജക്ടുകളിൽ നിന്നും അവരെ നീക്കം ചെയ്തിരുന്നു. പുതുമുഖ താരങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവും, മത്സരത്തിന് പേര് കേട്ട ബോളിവുഡിൽ മഹിമയ്ക്ക് തടസ്സങ്ങൾ തീർത്തു.

അമ്പത്തിരണ്ടുകാരിയായ മഹിമയും അറുപത്തിരണ്ടുകാരനായ സഞ്ജയും ചേർന്ന് നിൽക്കുന്ന വിവാഹ ഫോട്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി ചർച്ചകൾക്കും തർക്കങ്ങൾക്കും വഴി വെച്ചിരുന്നു. 2006 ൽ ബോബി മുഖർജി എന്ന ആർകിടെക്ടിനെ വിവാഹം ചെയ്ത മഹിമയ്ക്ക് 2007 ലൊരു മകൾ ജനിച്ചു. 2013 ൽ ദമ്പതികൾ വേർപിരിഞ്ഞു. മകളുടെ കാര്യങ്ങളിൽ മുൻ ഭർത്താവുമായി ചർച്ചകൾ ചെയ്യാറുണ്ടെന്നും, മകളുടെ സ്‌കൂൾ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ ഒരിക്കൽ തർക്കങ്ങൾ ഉടലെടുത്തത് മൂലം പ്രതിസന്ധി ഉണ്ടായിരുന്നു എന്നും ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

ALSO READ: സ്ത്രീകളെ പ്രത്യേകിച്ചും ഗർഭിണികളാണെങ്കിൽ ഭയങ്കര ഇഷ്ടം! രാധിക വീണ്ടും വീണ്ടും അമ്മ ആയപ്പോൾ ഏറെ സന്തോഷിച്ചതും സുരേഷ്
2022 ൽ ബ്രസ്റ്റ് കാൻസർ അസുഖം തിരിച്ചറിഞ്ഞതും, അതിനെ മറി കടന്നതും മഹിമ കപിൽ ശർമ്മ ഷോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. രണ്ടായിരത്തി പതിനാറിന് ശേഷം ഇൻഡസ്ട്രിയിൽ നിന്നും വിട്ടു നിന്ന മഹിമ രണ്ടായിരത്തി ഇരുപത്തിനാലു മുതൽ തിരിച്ചു വരവിന്റെ പാതയിലാണ്.


മഹിമയും സഞ്ജയും അഭിനയിക്കുന്ന പുതിയ ചിത്രമായ, 'ദുർലഭ് പ്രസാദ് കി ദൂസ്രി ഷാദി'യുടെ പ്രമോഷൻ്റെ ഭാഗമായിരുന്നു വൈറലായ വീഡിയോ. നേരത്തെ, സഞ്ജയ് മിശ്ര വധുവായി വേഷമിട്ട മഹിമയുടെ ഫോട്ടോ കൈവശം വയ്ക്കുന്ന മോഷൻ പോസ്റ്ററും നിർമ്മാതാക്കൾ പങ്കുവെച്ചിരുന്നു.

“ദുൽഹൻ മിൽ ഗയി ഹേ, അബ് തയാർ ഹോ ജയേ, ക്യൂങ്കി ബരാത്ത് നികൽനെ വാലി ഹെ, ആപ്‌കെ നസ്‌ദീകി യാ തോഡേ ഡോർ കെ സിനിമാസ് സെ (വധുവിനെ കണ്ടെത്തി, അതിനാൽ ഒരുങ്ങുക, നിങ്ങളുടെ അടുത്തുള്ള സിനിമയിലോ അൽപ്പം ദൂരെയോ ഉള്ള സിനിമാശാലകളിൽ വിവാഹ ഘോഷയാത്ര ഉടൻ ആരംഭിക്കും) ” എന്നായിരുന്നു പോസ്റ്ററിൻ്റെ അടിക്കുറിപ്പ്. സിദ്ധാന്ത് രാജ് ആണ് സിനിമയുടെ സംവിധായകൻ
Read Entire Article