11 July 2025, 04:06 AM IST

നടി ലീനാ ആന്റണി ചേർത്തല ഗവ. ഗേൾസ് സ്കൂളിൽ ഹയർസെക്കൻഡറി രണ്ടാംവർഷ തുല്യതാ പരീക്ഷയെഴുതുന്നു
ചേർത്തല : പത്താംതരം കൊണ്ടു നിർത്തിയില്ല, വിജയം തുടരാൻ പഠനം തുടരുകയാണ് നടി ലീനാ ആന്റണി. 75-ാം വയസ്സിൽ ഹയർസെക്കൻഡറി തുല്യതാപരീക്ഷയിലും വിജയം ലക്ഷ്യമിട്ട് ലീന പരീക്ഷയെഴുതി.
63 വർഷം മുൻപ് മുടങ്ങിയ പഠനം നാലുവർഷം മുൻപ് പുനരാരംഭിച്ച ലീന 2022-ൽ പത്താംതരം തുല്യത ജയിച്ചിരുന്നു. തുടർന്നാണ് ഹയർസെക്കൻഡറി പഠനം തുടങ്ങിയത്. സൗകര്യമുള്ളപ്പോഴെല്ലാം തൃച്ചാറ്റുകുളം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽപ്പോയി പഠിച്ചു. പത്താംതരത്തിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർക്കൊപ്പമായിരുന്നു പഠനം. സെന്റർ കോഡിനേറ്റർ കെ.കെ. രമണി ക്ലാസുകൾക്ക് നേതൃത്വം നൽകി.
അപ്പൻ മരിച്ചതിനെത്തുടർന്ന് പഠനം നിർത്തി 13-ാം വയസ്സിൽ നാടകവേദിയിലെത്തിയതാണ് ലീന. നടൻ കെ.എൽ. ആന്റണിയുടെ ജീവിതസഖിയായി. വൈകിയാണ് സിനിമയിലെത്തിയത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അമ്മവേഷത്തിലൂടെ ശ്രദ്ധനേടി. പിന്നീട്, ഏതാനും സിനിമകളിലും അഭിനയിച്ചു.
ഭർത്താവിന്റെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിലാണ് മുടങ്ങിയ പഠനം പുനരാരംഭിച്ചത്.
Content Highlights: 75-Year-Old Actress Leena Antony Achieves Academic Success
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·