Authored by: ഋതു നായർ|Samayam Malayalam•13 Nov 2025, 2:32 pm
1986 ൽ ധർമേന്ദ്ര, സണ്ണി ഡിയോൾ, ശ്രീദേവി എന്നിവർക്കൊപ്പം സുൽത്താനത് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജൂഹി, പിന്നീട് കന്നടയിലും തമിഴിലും ഓരോ ചിത്രങ്ങൾ ചെയ്തു. നാലാമത്തെ ചിത്രമായ ഖയാമത് സേ ഖയാമത് തക് ജൂഹിയുടെ ജീവിതത്തിലെ നാഴികക്കല്ലായി മാറി.
ജൂഹി ചൗളയും കുടുംബവും(ഫോട്ടോസ്- Samayam Malayalam)ഹരിയാന സ്വദേശിയായ IRS ഉദ്യോഗസ്ഥന്റെ മകളായി പിറന്ന ജൂഹി മുംബൈയിലാണ് വിദ്യാഭ്യാസകാലഘട്ടം ചെലവഴിച്ചത്. 1984 ലെ മിസ് ഇന്ത്യ വിജയവും, മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ബെസ്റ്റ് കോസ്റ്റ്യൂം നേട്ടവും ജൂഹിയെ ദേശീയതലത്തിൽ പ്രശസ്തയാക്കി.
ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ഷാരൂഖിന്റെ നായികയായി ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച റെക്കോർഡും ജൂഹിക്കാണുള്ളത്. ഇരുവരും ഒരുമിച്ച് എട്ടു ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഷാരൂഖിനൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥതയും ജൂഹി പങ്കിടുന്നുണ്ട്.
ഷാരൂഖ്-കാജോൾ സൗഹൃദത്തെയാണ് പലരും പാടിപ്പുകഴ്ത്തുന്നത് എങ്കിലും, ഷാരൂഖിന്റെ യഥാർത്ഥ സുഹൃത്ത് ജൂഹിയാണ് എന്ന് സ്ഥാപിക്കുന്ന വിധം പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഷാരൂഖ് ഖാൻ ഹിന്ദി ഇൻഡസ്ട്രിയിൽ വേരുറപ്പിക്കുന്നതിനു മുൻപുള്ള കാലത്ത് സാമ്പത്തികമായി പലപ്പോഴും സഹായിച്ചിട്ടുള്ളത് ജൂഹിയായിരുന്നു. ജൂഹിയുടെ 'അമ്മ മരിച്ച സമയത്ത് ഷാരൂഖ് നൽകിയ പിന്തുണയും വാർത്തകളിൽ നിറഞ്ഞു. ഷാരൂഖിന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യത്തിന് വേണ്ടി ഒപ്പിട്ടു നൽകിക്കൊണ്ട് ജൂഹി ഇരുവർക്കുമിടയിലുള്ള ആത്മബന്ധം ഒരിക്കൽ പ്രകടിപ്പിച്ചിരുന്നു.
ALSO READ: ബാച്ചിലർ ലൈഫിലെ ലാസ്റ്റ് പിറന്നാളാണോ! അമ്മുക്കുട്ടിയെ എന്നും ഹാപ്പി ആയി വയ്ക്കണേ; നിന്റെ ഹൃദയം എന്നും ഇങ്ങനെ തന്നെ സൂക്ഷിക്കൂ...
സൽമാൻ ഖാന്റെ നായികയായി ഇതുവരെ അഭിനയിച്ചിട്ടില്ല എന്നൊരു അപൂർവ്വ റെക്കോർഡും ജൂഹിക്കുണ്ട്. സൽമാൻ ഖാൻ ഇൻഡസ്ട്രിയിൽ തുടക്കം കുറിച്ച സമയത്ത് നായകനെ കുറിച്ച് അധികം കേട്ടിട്ടില്ല എന്ന കാരണത്താൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ജൂഹി വിസമ്മതിച്ചിരുന്നു. ഇക്കാരണം കൊണ്ട് തന്നെ സൽമാൻ പിന്നീടൊരിക്കലും ജൂഹിയെ നായികാ വേഷത്തിൽ പരിഗണിച്ചില്ല.
ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ അഭിനേത്രിയും ജൂഹി തന്നെയാണ്. റിപ്പോർട്ടുകൾ പ്രകാരം 7790 കോടി രൂപയാണ് താരത്തിന്റെ ആസ്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റെഡ് ചില്ലി എന്റർടൈന്മെന്റ്സ് എന്നിവയുടെ പങ്കാളി ആയ ജൂഹി മെഹ്ത ഗ്രൂപ്പ് നേതൃത്വം, റിയൽ എസ്റ്റേറ്റ് ബിസിനസ് എന്നിവയിലൂടെയും കോടികൾ സമ്പാദിക്കുന്നുണ്ട്.
1967 ൽ ജനിച്ച ജൂഹി ചാവ്‌ല ഇന്ന് അൻപത്തിയെട്ടാമത്തെ പിറന്നാൾ ആഘോഷിക്കുകയാണ്. തൊണ്ണൂറുകളിലെ യുവത്വത്തിന്റെ ആവേശമായിരുന്ന താരം ഇന്നും പ്രായം തളർത്താത്ത സൗന്ദര്യവുമായി ഇൻഡസ്ട്രിയിൽ സജീവമാണ്





English (US) ·