Authored by: അശ്വിനി പി|Samayam Malayalam•19 Jan 2026, 5:23 p.m. IST
കണ്ടാല്‍പോലും മിണ്ടാത്ത വിധം ശത്രുക്കളാണ് നയന്‍താര, തൃഷ എന്ന തരത്തിലൊക്കെയായിരുന്നു പല സമയത്തും ഗോസിപ്പുകള്‍ വന്നത്. എന്നാല്‍ ആ പറഞ്ഞതിനെ എല്ലാം വെറും പുകയക്കി മാറ്റുന്നതാണ് നയന്‍താര പങ്കുവച്ച പുതിയ ചിത്രങ്ങള്‍
നയൻതാരയും തൃഷയുംകാരണമില്ലാത്ത ഒരു പിണക്കം ഞഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നും, അത് പലരും പറഞ്ഞ് പ്രചരിപ്പിച്ചതിന്റെ ഭാഗം കൂടെയാണ് എന്നാണ് നയന്‍താര പറഞ്ഞത്. പരസ്പരം കണ്ടാല്‍ ഹായ് - ബായ് പറയുന്ന ബന്ധം മാത്രമേയുള്ളൂ എന്നും നയന്‍ പറഞ്ഞിരുന്നു. അങ്ങനെ യാതൊരു ശത്രുതയും ഇല്ല എന്നും, ഒരേ സമയത്ത് വന്നതുകൊണ്ടും, ഒരേ ഹീറോസിനൊപ്പം അഭിനയിക്കുന്നതുകൊണ്ടും ഫാന്‍സ് പറഞ്ഞ് പ്രചരിപ്പിച്ചതാണെന്ന് തൃഷയും പറഞ്ഞു.
Also Read: അച്ഛനൊക്കെ പിടിച്ചുനിൽക്കുന്നത് കണ്ടില്ലേ, ശ്രീപരമേശ്വരനെ മനസ്സിൽ വിചാരിച്ച് നേരിട്ട് ഇറങ്ങിക്കോ; മീനാക്ഷിക്ക് കൊടുത്ത ഉപദേശംഇനി പറഞ്ഞതാരായാലും, പ്രചരിപ്പിച്ചതാരായാലും നയന്‍താരയ്ക്കും തൃഷയ്ക്കുമിടയില്‍ ഒരു പ്രശ്‌നമുണ്ടോ എന്ന സന്ദേഹം ആര്‍ക്കും വേണ്ട. ഇരുവരുടെയും മനോഹരമായ സൗഹൃദ നിമിഷങ്ങള്‍ കാണിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ നയന്‍താര തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കവച്ചിരിയ്ക്കുന്നത്.
മനോഹരമായ ഒരു സണ്‍സെറ്റ് നയനും തൃഷയും ആസ്വദിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്. ഒറ്റ നോട്ടത്തില്‍ എഐ ആണ് എന്ന് സംശയിക്കാമെങ്കിലും, നയന്‍താര തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചതുകൊണ്ടു തന്നെ സംശയത്തിനിടയില്ല എന്ന് വ്യക്തമാണ്. പലര്‍ക്കും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതും കമന്റില്‍ വ്യക്തം. ഏതോ ഒരു സമാന ലോകത്ത് അവര്‍ സുഹൃത്തുക്കളായതായിരിക്കാം എന്ന് വരെ പറയുന്നവരുണ്ട്.
Also Read: ഒന്നരമാസം പുറത്തേക്കിറങ്ങിയില്ല, ചിരിക്കണോ കരയണോ എന്നറിയാത്ത പോലെ; ഇപ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ച് ഭാവന
ഇത്തിഹാദ് റെയിൽ നിങ്ങളെ താമസിക്കാൻ പ്രേരിപ്പിക്കുന്നത് ഈ അത്ഭുത നഗരങ്ങളിലായിരിക്കും
ശത്രുക്കളാണ് എന്ന് പറയുന്ന കാലങ്ങളിലും നയനും തൃഷയും ചില സ്റ്റേജുകള്‍ ഒരുമിച്ച് പങ്കെടുത്തതും, പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുത്തതുമൊക്കെയായ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നയന്‍താര പങ്കുവച്ച ചിത്രങ്ങള്‍ അതിനെക്കാളും മനോഹരമാണ് എന്ന് മാത്രമല്ല, ഇരുവരുടെയും പേഴ്‌സണല്‍ ബന്ധം എത്രത്തോളമാണ് എന്ന് കാണിക്കുന്നത് കൂടെയാണ്.
പ്രത്യേകിച്ച് ഒരു ക്യാപ്ഷനും ഇല്ലാതെ നയന്‍താര പങ്കുവച്ച പോസ്റ്റ് വെറും രണ്ട് മിനിറ്റിനുള്ളില്‍ ഇരുപതിനായിരത്തിലധികം ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. തൃഷയെയും ടാഗ് ചെയ്തുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.






English (US) ·