Authored by: നവീൻ കുമാർ ടിവി|Samayam Malayalam•9 Dec 2025, 7:18 p.m. IST
തെലുങ്ക്, തമിഴ് സിനിമകളില്‍ നായികയായി തിളങ്ങിയ മലയാളി താരമാണ് ദേവിക സതീഷ്. കൊച്ചി നഗരത്തിലൂടെ ബുള്ളറ്റ് ഓടിച്ച് പോകുന്ന ദേവികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഞ്ചോളം സിനിമകളിൽ ദേവിക അഭിനയിച്ചിട്ടുണ്ട്. പവൻ കല്ല്യാൺ, ശരത് കുമാർ തുടങ്ങിയ സൂപ്പർ സ്റ്റാറുകളടൊപ്പം സിനിമയിൽ സ്ക്രീൻ പങ്കിട്ടിട്ടുണ്ട്. സമുദ്രകനിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രോ എന്ന തെലുങ്ക് സിനിമയിലും ദേവിക ശ്രദ്ധേയമായ കഥാപത്രം അവതരിപ്പിച്ചിട്ടുണ്ട്.
ഹൈലൈറ്റ്:
- വളർന്നു വരുന്ന ചലച്ചിത്ര താരമാണ് ദേവിക സതീഷ്.
- അഞ്ചോളം അന്യഭാഷ ചിത്രങ്ങളിൽ ദേവിക ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
- സമുദ്രക്കനി, ശരത്കുമാര്‍, പവൻകല്ല്യൺ, സായ് തരം തേജ്, രോഹിണി തുടങ്ങിയവർക്കൊപ്പം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്.
ദേവിക സതീഷ്, വരലക്ഷ്മി, ശരത് കുമാർ(ഫോട്ടോസ്- Samayam Malayalam)![]()
ദേവിക യഥാർഥത്തിൽ ഒരു നടിയാണ്. അഞ്ചോളം സിനിമകളിൽ ദേവിക അഭിനയിച്ചിട്ടുണ്ട്. ആഹാ എന്ന ഒടിടി പ്ലാറ്റ് ഫോമിൽ ഹിറ്റായ ഇമോജി എന്ന ചിത്രത്തിലാണ് ദേവിക ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.
![]()
തുടർന്ന് സമുദ്രക്കനി, ശരത്കുമാര്‍, പവൻകല്ല്യൺ, സായ് തരം തേജ്, രോഹിണി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ദേവിക ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വളരെ യാദൃശ്ചികമായിട്ടാണ് സിനിമാ രംഗത്തേക്ക് എത്തിയതെന്ന് ദേവിക സമയം മലയാളത്തിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ സജീവമായ ദേവികയുടെ ഒരു വീഡിയോയിലൂടെയാണ് തമിഴ് സിനിമയില്‍ ആദ്യമായി ദേവികയ്ക്ക് അവസരം ലഭിച്ചത്.
![]()
ആഴി എന്ന പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രത്തിൽ ശരത് കുമാറിൻ്റെ മകളായാണ് ദേവിക അഭിനയിച്ചത്. ശരത് കുമാർ തന്നെ സ്വന്തം മകളെപോലെയാണ് പരിപാലിച്ചതെന്നും ദേവിക പറഞ്ഞു. ദേവിക പഠിച്ച സേക്രഡ് ഹാർട്ട് കോളേജിലേക്ക് വിളിച്ചപ്പോൾ തന്നെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയത് ഇതിന് ഉദാഹരണാണ്. സമുദ്രക്കനി സംവിധാനം ചെയ്ത് പവൻ കല്ല്യാൺ നായകനായ ബ്രോ എന്ന തെലുങ്കു സിനിമയിലും ദേവിക ശ്രദ്ധേയമായ കഥാപാത്രം ചെയ്തിട്ടുണ്ട്. പവൻ കല്ല്യാണിനൊപ്പവും സായ് തരം തേജിനൊപ്പവും സ്ക്രീൻ പങ്കിടാൻ സാധിച്ചതിൽ അതിയായ സന്തഷമുണ്ടെന്നും ദേവിക പറഞ്ഞു.
![]()
സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെ നായകനാക്കി സംവിധായകൻ വിന്‍സന്‍ സില്‍വ ഒരുക്കിയ കുമ്മാട്ടിക്കളിയാണ് ദേവിക ആദ്യമായി അഭിനയിച്ച മലയാള സിനിമ. ബുള്ളറ്റാണ് ദേവികയുടെ ഇഷ്ട വാഹനം. ചെറുപ്പം മുതലേ ബൈക്കുകളോടുള്ള ഇഷ്ടം കാരണം പതിനെട്ടാം വയസിൽ തന്നെ ലൈസൻസ് എടുത്ത് ബുള്ളറ്റ് സ്വന്തമാക്കുകയായിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിൽനിന്നും നിരവധി ഓഫറുകൾ വരുന്നുണ്ടെന്നും മലയാളത്തിൽ അഭിനയിക്കുക എന്നതുതന്നെയാണ് തൻ്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ദേവിക പറയുന്നു.
മലപ്പുറം സ്വദേശിനിയായ ദേവിക ഇപ്പോള്‍ കൊച്ചിയിലാണ് താമസം. തേവര എസ് എച്ച് കോളേജില്‍ ബി എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസം ബിരുദധാരിയാണ്. ബിസിനസ്കാരനായ സതീഷ് കുമാറാണ് അച്ഛന്‍. അമ്മ മഞ്ജുഷ. വിഷ്ണു സതീഷാണ് സഹോദരന്‍.






English (US) ·