24 April 2025, 02:38 PM IST

റാണി ശരൺ | സ്ക്രീൻഗ്രാബ്
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻ സി അലോഷ്യസ് നൽകിയ പരാതിയിൽ സിനിമയുടെ ആഭ്യന്തര കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതെ ഫെഫ്ക ഇടപെടൽ നടത്തിയത് ശരിയായില്ലെന്ന് ഫിലിം ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയംഗം റാണി ശരൺ. തനിക്ക് വിഷമം തോന്നുന്നുണ്ടെന്ന് അവർ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ഒരു ഗ്രൂപ്പെന്നത് ആ സംഘടനയിലെ ആളുകൾ സംസാരിക്കുന്ന ഇടമാണ്. അവിടെ പറഞ്ഞ ഒരു കാര്യം പുറത്തുവരിക എന്നത് ഒട്ടും സ്വീകാര്യമല്ല. ആഭ്യന്തര കമ്മിറ്റിയുടെ മൊഴിയെടുപ്പ് നടന്നുകൊണ്ടിരിക്കേ അതിന്റെ റിപ്പോർട്ട് നമുക്ക് കിട്ടാതെ അതേക്കുറിച്ച് പൊതുവിടത്തിൽ സംസാരിക്കരുത് എന്നാണ് മനസിലാക്കിയിട്ടുള്ളത്. പോഷ് ആക്ട് അങ്ങനെയാണ് നിഷ്കർഷിച്ചിട്ടുള്ളത്.
ഇപ്പോഴത്തെ ആഭ്യന്തര കമ്മിറ്റി നിയമങ്ങളനുസരിച്ച് ഫെഫ്ക അങ്ങനെയൊരു ഇടപെടൽ നടത്താൻ പാടില്ലാത്തതാണ്. ബി.ഉണ്ണിക്കൃഷ്ണനടക്കം സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്കെല്ലാവർക്കും ഇതേക്കുറിച്ച് ബോധ്യമുള്ളയാളുകളാണ്. സംഘടനയ്ക്കും മോണിറ്ററിംഗ് കമ്മിറ്റിയ്ക്കകത്ത് നിൽക്കേണ്ട കാര്യങ്ങൾ അവിടത്തന്നെ നിൽക്കുന്നതാണല്ലോ ഭംഗി. വേണ്ട കാര്യങ്ങൾ മാത്രമാണല്ലോ നമ്മൾ പുറത്തേക്ക് കൊടുക്കേണ്ടതുള്ളൂ.
അറിയാതെ സംഭവിച്ചതാണ് എന്ന് ഷൈൻ മാപ്പുപറയുകയല്ല വിൻസി പ്രതീക്ഷിച്ചിരിക്കുക. വിൻ സി എന്ന വ്യക്തിയുടെ കാര്യവുമല്ല അവർ പറഞ്ഞത്. ഇനി ഞാൻ സിനിമയിലുണ്ടാവുമെന്ന് ഉറപ്പില്ലെന്ന് വിൻ സി പറഞ്ഞിട്ടുണ്ട്. മാറ്റിനിർത്തുക എന്നുപറഞ്ഞാൽ സിനിമയിൽനിന്ന് ഇല്ലാതാക്കുക എന്ന് അർത്ഥമില്ല. ഷൈൻ ഒരുപാട് കഴിവുള്ളയാളാണ്. അതിലേക്ക് തിരിച്ചുവരാനുള്ള സമയം അവർക്ക് കൊടുക്കണമെന്നുതന്നെയാണ് ആഗ്രഹമെന്നും റാണി ശരൺ പറഞ്ഞു.
Content Highlights: FEFKA`s Intervention successful Shine Tom Chacko Case Criticized





English (US) ·