Happy Birthday V; ബിടിഎസില്‍ അധികം ആഘോഷിക്കപ്പെടാതെ പോയാ ഗായകന്‍!

3 weeks ago 3

Authored by: അശ്വിനി പി|Samayam Malayalam30 Dec 2025, 8:36 p.m. IST

ബിടിഎസിന്റെ മറ്റ് ആറ് അംഗങ്ങളില്‍ നിന്നും ഒരുപാട് വ്യത്യസ്തതയുള്ള ഗായകനാണ് വി. അത് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നു എന്നത് മാത്രമല്ല, അവരെ പോലെ ഒച്ചപ്പാട് ഉണ്ടാക്കാത്തതിനാല്‍ അധികം ആഘോഷിക്കപ്പെടുന്നുമില്ല

v birthdayവി ബർത്ത് ഡേ
ബിടിഎസ് താരം വി എന്ന കിം തെയൂങിന്റെ മുപ്പതാം ജന്മദിനമാണ് ഇന്ന്. ആരാധകര്‍ എല്ലാം വലിയ കാര്യമായി ആഘോഷിക്കുകയാണ് തങ്ങളുടെ പ്രിയപ്പെട്ട കെ- പോപ് ഗായകന്റെ ജന്മദിനം. ചൈന എക്‌സ്പ്രസ് എയര്‍ലൈനില്‍ മുഴുവന്‍ വി യുടെ ഫോട്ടോ ആണ്. പക്ഷേ പൊതുവെ ബിടിഎസ് താരങ്ങളില്‍ ഏറ്റവും അംഗീകരിക്കാതെ പോയ ഗായകനാണ് വി എന്നാണ് പറയപ്പെടുന്നത്. അതിന് ചില കാരണങ്ങലുണ്ട്.

പൊതുവെ ബിടിഎസ് താരങ്ങള്‍ ആരാധകരെ ആകര്‍ഷിക്കുന്നത് ഉയര്‍ന്ന ശബ്ദത്തിലും വേഗതയേറിയ ചുവടുകളിലും കണ്ണഞ്ചിപ്പിക്കുന്ന ലുക്കിലുമൊക്കെയാണ് എന്നാല്‍ ഇതില്‍ നിന്ന് അല്പം അകന്ന് നില്‍ക്കുന്ന ഗായകനാണ് വി. പതിവ് കെ പോപ് ബാന്റുകളില്‍ നിന്നും ബിടിഎസിലെ മറ്റ് അംഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ശാന്തതയുടെ ചുവട് പിടിച്ചാണ് മുന്നോട്ടു പോകുന്നത്.

Also Read: എനിക്കിപ്പോള്‍ കല്യാണം വേണ്ട, സര്‍ക്കാര്‍ ജോലിയും വേണ്ട; നടി നന്ദിനി ജീവനൊടുക്കാനുണ്ടായ കാരണം

ആര്‍എസം, സുഗ, ജെ ഹോപ്, ജങ്കൂക്ക്, ജിമിന്‍, ജിന്‍ എന്നിവര്‍ ആവേശം നിറക്കുന്ന വിധം ഒച്ചത്തില്‍, ഹൈ പിച്ചില്‍ പാടുമ്പോള്‍, വി തന്റെ ശരീര ഭാഷയിലൂടെയും ഭാവങ്ങളിലൂടെയുമാണ് ആളുകളെ സ്വാധീനിക്കുന്നത്. കൂടുതല്‍ ബഹളമില്ലാതെയും ആരാധകരെ സ്വാധീനിക്കാന്‍ കഴിയും ന്നെ് ഗായകന്‍ കാണിച്ചു തരുന്നു.

വേഗതയുള്ള ഇലക്ട്രോണിക് സംഗീതത്തെക്കാള്‍, ക്ലാസിക് ജാസ്സ് പോലുള്ളവയ്ക്കാണ് വി പ്രാധാന്യം നല്‍കുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് വിയുടെ സോളോ ആല്‍ബമായ ലേഓവര്‍. വി യുടെ സംഗീതത്തില്‍ കാണുന്ന നൊസ്റ്റാള്‍ജിക് ടച്ചും പുതിയ അത്ര വലിയ ഒച്ചപ്പാട് ഉണ്ടാക്കുന്നതല്ല. ശബ്ദത്തിന് ഗാംഭീര്യം ഉണ്ടായിരിക്കുമ്പോഴും, അതിനെ മൃദുവായി ഉപയോഗിക്കുന്നതിലൂടെ ഗായകന്‍ എന്നതിനപ്പുറം, വി ഒരു ആര്‍ട്ടിസ്റ്റ് കൂടെയാണ് എന്ന് ആരാധകര്‍ പറയുന്നത് അതുകൊണ്ടാണ്. അതിനൊരു ഇമോഷണല്‍ കണക്ഷനും കേള്‍ക്കുന്നവര്‍ക്ക് ഫീലാകുന്നു.

ഇന്ത്യൻ കരുത്തില്ലാതെ അമേരിക്കയ്ക്ക് പിടിച്ചുനിൽക്കാനാകുമോ? ഒരു വിശകലനം


പല ഐഡല്‍ റിലീസുകളില്‍ നിന്നും വ്യത്യസ്തമായി, വി യുടെ സംഗീതം ഒറ്റയ്ക്ക് നില്‍ക്കുന്നു, സാന്ദ്രമായ പശ്ചാത്തലങ്ങളില്ല, ഡീകോഡിംഗില്ല, ശബ്ദം, മാനസികാവസ്ഥ, വികാരം എന്നിവ മാത്രമാണ് അതില്‍ അനുഭവപ്പെടാനാവുന്നത്. പാട്ടിന്റെ അവസാനം കേള്‍ക്കുന്നവരെയും ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള റെക്കോഡിങ് ഒരിക്കിലും വി തന്റെ പാട്ടില്‍ കൊണ്ടുവരാറില്ല, അതുകൊണ്ട് തങ്ങള്‍ക്കു വേണ്ടി പാടുന്നു എന്ന ഫീല്‍ കേള്‍ക്കുന്നവര്‍ക്ക് ഉണ്ടാവുകയും ചെയ്യുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article