L2: Empuraan: ഇനിയൊരു നിരാശ സഹിക്കാന്‍ വയ്യ, എമ്പുരാനേ കാത്തോളണേ; പ്രാര്‍ത്ഥനയോടെ തിയേറ്ററിലേക്ക്

9 months ago 8

Authored byഅശ്വിനി പി | Samayam Malayalam | Updated: 27 Mar 2025, 7:08 am

വന്‍ പ്രതീക്ഷയോടെ വന്നിട്ട് സിനിമ പരാജയപ്പെടരുതേ എന്ന പ്രാര്‍ത്ഥന മാത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്ക്. മുന്‍ അനുഭവങ്ങള്‍ വച്ച് അങ്ങനെ പ്രാര്‍ത്ഥിക്കാനേ തോന്നുന്നുള്ളൂ എന്ന് പറയുന്നവരുമുണ്ട്

Samayam Malayalamഎമ്പുരാൻ സോഷ്യൽ മീഡിയ പ്രതികരണംഎമ്പുരാൻ സോഷ്യൽ മീഡിയ പ്രതികരണം
ഇത്രയധികം പ്രതീക്ഷയോടെ ഇതിന് മുന്‍പ് മലയാളികള്‍ ഒരു സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, ഇതുവരെയുള്ള സോഷ്യല്‍ മീഡിയ പ്രതികരണം അനുസരിച്ച് ഇല്ല എന്ന് തന്നെ പറയണം. ബുക്ക് മൈ ഷോ കത്തിച്ച മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രമായ എല്‍ ടു എമ്പുരാന്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കാന്‍ പോകുന്ന സിനിമയായിരിക്കും എന്ന നിലയിലാണ് സംസാരം.

ലൂസിഫറിന്റെ തുടര്‍ച്ചയായി വരുന്ന എല്‍ ടു എമ്പുരാന്‍, മൂന്ന് ഭാഗങ്ങളില്‍ രണ്ടാം ഭാഗമാണ്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചു തുടങ്ങിയത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ ലൈക്ക പിന്മാറുകയും ഗോകുലം മൂവീസ് സിനിമ ഏറ്റെടുക്കുകയും ചെയ്തു. മുരളി ഗോപിയുടേതാണ് തിരക്കഥ, ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായും അബ്രഹാം ഖുറേഷിയായും എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രമാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങി ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമൊക്കെയുള്ള പ്രമുഖ താരങ്ങള്‍ ചിത്രത്തിലുള്ളതായി പറയപ്പെടുന്നു. വില്ലന്‍ ആരാണ് എന്നതാണ് ഇപ്പോഴുള്ള ഏറ്റവും വലിയ സസ്‌പെന്‍സ്.

ആറ് മണിക്ക് എമ്പുരാന്റെ ഫാന്‍സ് ഷോ ആരംഭിച്ചത്. സിനിമ കണ്ടിറങ്ങുന്ന ആരാധകരുടെ സോഷ്യല്‍ മീഡിയ റിയാക്ഷന്‍ അനുസരിച്ചാണ് ഇനി സിനിമയ്ക്ക് ലഭിക്കാന്‍ പോകുന്ന മൗത്ത് പബ്ലിസിറ്റി. ഇനിയൊരു നിരാശ സഹിക്കാന്‍ വയ്യ, ആ ഹൃദയാഘാതം എനിക്ക് താങ്ങില്ല, എമ്പുരാനേ കാത്തോളണേ എന്ന് പറഞ്ഞാണ് ആളുകള്‍ ഫസ്റ്റ് ഡേ, ഫാന്‍സ് ഷോ കാണാനായി കയറുന്നത്.

updating...

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article