L4455 കറുപ്പ്‌ അംബാസിഡറും മോഹൻലാലും; 'തുടരും' റിലീസ് തീയതി പ്രഖ്യാപിച്ചു

9 months ago 8

07 April 2025, 11:04 AM IST

thudarum

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ, മോഹൻലാലും ശോഭനയും ചിത്രീകരണത്തിനിടെ തരുൺ മൂർത്തിക്കൊപ്പം | Photo: Facebook/ Tharun Moorthy

എമ്പുരാന് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'തുടരും' എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍- ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 25-ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചു.

കഴിഞ്ഞദിവസം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തിന്റെ സൂചന നല്‍കുന്ന പോസ്റ്റ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവെച്ചിരുന്നു. തന്റെ തന്നെ ചിത്രത്തോടൊപ്പം, 'അപ്പൊ എങ്ങനെ സ്‌പ്ലെന്‍ഡര്‍ ഇറക്കട്ടെ', എന്ന ചോദ്യമായിരുന്നു തരുണ്‍ മൂര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കെഎല്‍ 03 എല്‍ 4455 നമ്പറിലുള്ള കറുപ്പ് അംബാസിഡര്‍ കാറില്‍ ചാരി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് റിലീസ് പ്രഖ്യാപന പോസ്റ്ററിലുള്ളത്.

ഡ്രൈവര്‍ ഷണ്മുഖന്‍ എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിത ഷണ്മുഖന്‍ എന്ന കഥാപാത്രമായി ശോഭനയുമെത്തും. മോഹന്‍ലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതയ്ക്കു പുറമേ ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും തുടരും സിനിമയ്ക്കുണ്ട്. 2009-ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2004-ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് മോഹന്‍ലാലും ശോഭനയും അവസാനമായി ജോഡികളായത്.

കെ.ആര്‍. സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്. ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിങ് -നിഷാദ് യൂസഫ്, ഷഫീഖ് വി.ബി.

Content Highlights: Mohanlal and Shobana reunite successful `Thudarum,` releasing April 25th

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article