Written & Directed by God മെയ് 16ന്, ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി 

9 months ago 7

Written And Directed By God

'റിട്ടൺ ആൻഡ് ഡിറക്ടഡ് ബൈ ഗോഡ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

സൈജു കുറുപ്പും സണ്ണി വെയ്നും പ്രധാന വേഷങ്ങളിൽ എത്തുന്ന "റിട്ടൺ ആൻഡ് ഡിറക്ടഡ് ബൈ ഗോഡ് " എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. മെയ് 16ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിലൂടെയാണ് റിലീസ് തീയതി അനൗൺസ് ചെയ്തത്. ടോവിനോ തോമസ്, ആന്റണി പെപ്പെ, അനശ്വര രാജൻ, മമിത ബൈജു എന്നീ താരങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് ഫസ്റ്റ് ലുക്ക്‌ പുറത്തിറക്കിയത്

സൈജു കുറുപ്പ് അവതരിപ്പിച്ച് ടി.ജെ പ്രൊഡക്ഷന്സിന്റെയും നെട്ടൂരാൻ ഫിലിംസ് ന്റെയും ബാനറിൽ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഫെബി ജോർജ് സംവിധാനം ചെയ്യുന്നു. ഗുഡ്‌വില്‍ എന്റർടെയ്ൻമെന്റ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

സണ്ണി വെയ്ൻ,സൈജു കുറുപ്പ്, അപർണ ദാസ് എന്നീ പ്രധാന താരങ്ങളെ കൂടാതെ ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ എന്നിവരുടേതാണ്. ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിബി ജോർജ് C.R.E. പാട്ടുകൾക്ക് വരികൾ എഴുതിയത് ഇഖ്ബാൽ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, ഹരിത ഹരിബാബു എന്നിവരാണ്. എഡിറ്റർ -അഭിഷേക് ജി എ. പ്രൊഡക്ഷൻ കൺട്രോളർ -ജാവേദ് ചെമ്പ്. മേക്കപ്പ് -മനോജ് കിരൺ രാജ്. ലൈൻ പ്രൊഡ്യൂസർ -അങ്കിത് ജോർജ് അലക്സ് ,. സൗണ്ട് ഡിസൈൻ -ജൂബിൻ എ ബി. കോസ്റ്റ്യൂം -സമീറ സനീഷ് . ആർട്ട് -ജിതിൻ ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് -റിയാസ് ബഷീർ, ഗ്രഷ് പി ജി. അസോസിയേറ്റ് ഡയറക്ടർ -വിഷ്ണു ഇത്തിപ്പാറ, പ്രോജക്ട് ഡിസൈനർ -ജുനൈദ് വയനാട്, ഡി ഐ -സപ്ത റെക്കോർഡ്സ്, കളറിസ്റ്റ് -ഷണ്മുഖ പാണ്ഡ്യൻ. ടൈറ്റിൽ ഡിസൈൻ .ഫെബിൻ ഷാഹുൽ. സ്റ്റിൽസ് .ഋഷി ലാൽ ഉണ്ണികൃഷ്ണൻ. പി ആർ ഓ .മഞ്ജു ഗോപിനാഥ്. ഡിസൈൻസ് -മാമി ജോ.

Content Highlights: Saiju Kurup and Sunny Wayne Starring Written & Directed by God connected May 16th

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article