അക്ഷയ് കുമാറിന്റെ ‘ജോളി LLB-3’ റിലീസ് തടയണമെന്ന് ഹർജി: അഭിഭാഷകയ്ക്ക് 50,000 രൂപ പിഴ

4 months ago 4

20 September 2025, 07:29 AM IST

Jolly LLB 3

‘ജോളി LLB-3’ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: X

ബെംഗളൂരു: അക്ഷയ്‌കുമാർ നായകനായ പുതിയ ഹിന്ദി ചിത്രം ‘ജോളി എൽഎൽബി-3’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഭിഭാഷകയിൽനിന്ന് 50,000 രൂപ പിഴ ഈടാക്കാൻ കർണാടക ഹൈക്കോടതി ഉത്തരവ്.

കോടതിനടപടികൾ പരിഹാസ്യമായരീതിയിൽ ചിത്രീകരിച്ചെന്നുപറഞ്ഞാണ് അഭിഭാഷകയായ സയേദ നീലുഫർ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.

എന്നാൽ, അനാവശ്യഹർജിയിലൂടെ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് വിഭു ബഖ്രുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പിഴ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു.

കോടതി നടപടികളെ വികലമായരീതിയിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയിൽ ചിത്രത്തിന്റെ റിലീസ് തടയണമെന്നും അന്വേഷണം നടത്തി സിനിമാ പിന്നണിപ്രവർത്തകർക്കും താരങ്ങൾക്കുമെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഹർജി തള്ളിയ കോടതി, ഹാസ്യസിനിമയിലെ ദൃശ്യങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കാൻവേണ്ടിയുള്ളതാണെന്ന് അഭിപ്രായപ്പെട്ടു. ഇത് കോടതിക്കും ഹർജി സമർപ്പിച്ച ആൾക്കും ഇഷ്ടമായെന്നുവരില്ല. എന്നാൽ, ഇതിന്റെപേരിൽ ക്രിയാത്മകതയെ നിയന്ത്രിക്കാൻകഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlights: Karnataka HC fines lawyer ₹50,000 for PIL against Akshay Kumar`s Jolly LLB 3

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article