അങ്ങനെ പാടാതെ മിണ്ടാതെ അനങ്ങാതെ രണ്ടാഴ്ച! കോവിഡ് വന്നപ്പോൾ കിടന്നതുപോലെ; ഇപ്പോൾ ആശ്വാസമുണ്ട്

1 month ago 2

Authored by: ഋതു നായർ|Samayam Malayalam27 Nov 2025, 10:40 am

മലയാളത്തിനുപുറമെ അന്യഭാഷാചിത്രങ്ങളിലും സജീവമാണ്. ജാസി ഗിഫ്റ്റ് സംഗീതസംവിധാനം നിർവഹിച്ച കന്നഡ ചലച്ചിത്രങ്ങളിൽ പാടിയതോടെ അവിടെയും ആരാധകർ ഏറെയാണ്

rajalakshmy’s station  astir  wherefore  she is taking a interruption  from societal  mediaരാജലക്ഷ്മി(ഫോട്ടോസ്- Samayam Malayalam)

എന്തുകൊണ്ട് സോഷ്യൽ മീഡിയയിൽ കാണുന്നില്ല എന്ന ചോദ്യത്തിന് മറുപടിയുമായി ഗായിക രാജലക്ഷ്മി . അമ്മയും മകളും കോംബോ ഗാനങ്ങൾ കേൾക്കാൻ തന്നെ രാജിക്ക് ആരാധകർ ഏറെയുണ്ട്. കുറെ ദിവസങ്ങൾ ആയി പതിവ് വീഡിയോ കാണാനില്ല. അതിനുള്ള മറുപടി ആയിരുന്നു രാജലക്ഷ്മിയുടെ ഈ വാക്കുകൾ

കുറേ ദിവസങ്ങളായി ഞാൻ ഇതിലേ വന്നിട്ട്…ജീവിതത്തിൽ ചില ബ്രേക്കുകൾ കൾ അനിവാര്യമാണല്ലേ…


ഒക്ടോബർ മാസത്തിൽ തുടങ്ങിയ ചുമ അങ്ങനെ നീണ്ടു നിന്നു. പെട്ടെന്ന് ഫലം ലഭിക്കുന്ന മരുന്നുകൾ പലതും കഴിച്ചു പരിപാടികൾക്കും റെക്കോർഡിങ്ങിനും ഒക്കെ പാടി.

ഉള്ളിലെ അസുഖം പൂർണ്ണമായും ഭേദമായിട്ടില്ലന്നെനിക്കറിയാമെങ്കിലും റെസ്റ്റ് ഇല്ലാതെ പരിപാടികളായിട്ടും ഉദ്ഘാടങ്ങളായിട്ടും സംഗീത ക്ലാസ്സുകളായിട്ടും നിരങ്ങി നീങ്ങി എന്ന് വേണം പറയാൻ
അങ്ങനെ രണ്ടാഴ്ച മുമ്പ് കടുത്ത പനിയും ശ്വാസംമുട്ടലും തുടങ്ങി.“engine retired completely”എന്ന് പറഞ്ഞതുപോലെ കിടപ്പിലായി.

ALSO READ: സൽ‍മ ഉള്ളപ്പോൾ തന്നെ ഹെലനുമായി വിവാഹം! മക്കൾക്ക് ആദ്യം എതിർപ്പ്; രണ്ടുഭാര്യമാരുമായി സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന സലിം ഖാൻ
ഡോക്ടർ admit ആകാൻ എഴുതി. വീട്ടിലെ കാര്യങ്ങളും, എന്റെഇന്ജെക്ഷന്റെ ന്റെ പേടിയും കാരണം ഞാൻ ഡോക്ടറോട് ഒന്നുറിക്വസ്റ്റ് ചെയ്തു. എനിക്കൊരു ഒരു കോഴ്സ് ആന്റിബയോട്ടിക്‌ കൂടി തരാമോ കുറവില്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് ഞാൻ വന്നു അഡ്മിറ്റ് ആയിക്കോളാമെന്നു പറഞ്ഞു. എങ്കിൽ അങ്ങനെ ഒന്നു നോക്കു എന്ന് Dr സമ്മതിച്ചു. പക്ഷെ ഹോസ്പിറ്റലിൽ കിടക്കുന്നപോലെ റെസ്റ്റ് ആയിരിക്കണം എന്ന നിർദേശവും. ഞാൻ ഉറപ്പു കൊടുത്തു.


ഒരുലോഡ് മരുന്നും നെബുലൈസിങ് മെഷീനും ഒക്കെ വാങ്ങി വീട്ടിൽ വന്നു ഒരൊറ്റ കിടപ്പ്....
2021 ൽ കോവിഡ് വന്നപ്പോഴാണ് ഇങ്ങനെ കിടന്നത് എന്ന് ഓർത്തുപോയി. കോവിഡിന് ശേഷം വരുന്ന വൈറസുകൾ പലതരം കോംപ്ലിക്കേഷൻസ് വരുത്തുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതെനിക്കും ഇപ്പോൾ തോന്നുന്നുണ്ട്. അങ്ങനെ പാടാതെ മിണ്ടാതെ അനങ്ങാതെ രണ്ടാഴ്ച...

ഇപ്പോൾ ആശ്വാസമുണ്ട്.ഉടനെ കൂടുതൽ പാട്ടുകളും വിശേഷങ്ങളും ഒക്കെയായി ഞാനിവിടെ ഉണ്ടാകും.
ഒത്തിരി പേർ എന്നെ അന്വേഷിച്ചു -രാജിയെ കാണുന്നില്ല, അമ്മയുടെയും രാജിയുടെയും പാട്ടുകൾ കാണാനില്ല എന്നൊക്കെ...ഞാനൊന്ന് റെഡി ആയിക്കോട്ടെ ട്ടോ , അമ്മ ദേ തയ്യാറായി വെയിറ്റിങ് ആണ്..
അപ്പോ എല്ലാം പറഞ്ഞതുപോലെ;

Read Entire Article