Authored byഅശ്വിനി പി | Samayam Malayalam | Updated: 9 May 2025, 8:53 am
സഹോദരി പൂജ കണ്ണന്‍ എനിക്ക് മകളെ പോലെയാണ് എന്ന് പലപ്പോഴും സായി പല്ലവി പറഞ്ഞിട്ടുള്ളതാണ്. പല്ലവിയില്ലാതെ ഒരു ദിവസം പോലും എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്ന് പൂജയും പറയുന്നു
സായി പല്ലവി (ഫോട്ടോസ്- Samayam Malayalam) 'ഉറ്റ സുഹൃത്തിന് ജന്മദിനാശംസകള്‍. അച്ഛനും അമ്മയും എടുത്ത ഏറ്റവും മികച്ച തീരുമാനം മൂത്ത മകളായി നിനക്കും, രണ്ടാമത്തെ മകളായി എനിക്കും ജന്മം നല്‍കിയതാണ്. എന്റെ മുന്നിലുള്ള എല്ലാ പരീക്ഷണങ്ങളും നേരിടാന്‍ നീ ഇല്ലാതെ എനിക്ക് അതിജീവിക്കാന്‍ ഒരിക്കലും സാധിക്കില്ല. പല്ലവി, നീ ഇല്ലാതെ എനിക്ക് ഒരു ദിവസം പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. നീ ഇല്ലാതെ എന്റെ ലോകത്തിന് അര്‍ത്ഥമില്ല, ലക്ഷ്യമില്ല, സന്തോഷമില്ല. ഇത്രയും അനിശ്ചിതമായ ലോകത്ത് നീയാണ് എന്റെ ഉറപ്പ്.
Also Read: എന്റെ ഭര്‍ത്താവിനെ അത്രയും മോശക്കാരനാക്കി, എനിക്കത് അംഗീകരിക്കാന്‍ കഴിയില്ല, ദേഷ്യം തോന്നി; തുറന്നടിച്ച് ദേവയാനി
നിസ്വാര്‍ത്ഥവും നിര്‍മ്മലവും നിരുപാധികവുമായ സ്‌നേഹത്തിന്റെ നിര്‍വചനമാണ് നീ. നിന്റെ ഹൃദയത്തില്‍ എങ്ങനെ എത്രമാത്രം സ്‌നേഹം എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. നിന്റെ ചുറ്റുമുള്ള ഓരോ വ്യക്തിയെയും ഇത്രയധികം പരിപാലിക്കാന്‍ നീ പര്യാപ്തമാണ്. നീ എത്രമാത്രം സ്‌നേഹം നല്‍കുന്നു എന്നതില്‍ ചിലപ്പോള്‍ എനിക്ക് അല്‍പ്പം അസൂയയും സ്വത്വബോധവും തോന്നും. പക്ഷേ നീ സ്‌നേഹിക്കപ്പെടുന്നതിലും നിന്നെ എന്റെ സഹോദരി എന്ന് വിളിക്കുന്നതിലും ഞാന്‍ എത്ര ഭാഗ്യവതിയും അഭിമാനിയുമാണെന്ന് ഞാന്‍ ഓര്‍ക്കുന്നു.
ഈ ജന്മദിനത്തില്‍, നീ നിരന്തരം ലോകത്തിലേക്ക് ചൊരിയുന്ന എല്ലാ സ്‌നേഹവും സന്തോഷവും നിനക്ക് ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഐ ലവ് യു പല്ലവി- എന്നാണ് പൂജ കണ്ണന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അനിയത്തി എനിക്ക് എന്റെ മകളെ പോലെയാണ് എന്ന് പല അവസരത്തിലും സായി പല്ലവി പറഞ്ഞിരുന്നു. ചേച്ചിയുടെ അഭിനയ പാരമ്പര്യം പിന്‍തുടര്‍ന്നാണ് പൂജ കണ്ണനും അഭിനയ ലോകത്തേക്ക് എത്തിയത്.
അച്ഛനും അമ്മയും എടുത്ത ഏറ്റവും നല്ല തീരുമാനം എനിക്ക് മുന്നേ നിനക്ക് ജന്മം തന്നതാണ്; സായി പല്ലവിയോട് അനിയത്തിക്ക് എന്തിനാണ് അസൂയ?
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ ആരംഭിച്ച സായി പല്ലവി ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചില സിനിമകള്‍ ചെയ്തിരുന്നു. എന്നാല്‍ സായി പല്ലവി എന്ന നടിയുടെ യഥാര്‍ത്ഥ ഉദയം സംഭവിച്ചത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന മലയാള സിനിമയിലൂടെയാണ്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·