അച്ഛന് ആരോഗ്യം അത്ര മോശമില്ല! പക്ഷേ ഡയാലിസിസ് നടന്നുകൊണ്ടിരിക്കുന്നു; ആനിയുടെ ചോദ്യവും ധ്യാനിന്റെ റിപ്ലയും

8 months ago 8

Authored byഋതു നായർ | Samayam Malayalam | Updated: 23 Apr 2025, 3:28 pm

അവൾ നമ്മളെ മോൾഡ് ചെയ്തു എന്ന് പറയുന്നതിൽ തെറ്റില്ല. എന്നാൽ എനിക്ക് നല്ല മാറ്റം വന്നു. അവൾ ഞാൻ വളർന്ന സാഹചര്യത്തിൽ അല്ലല്ലോ വളർന്നു വരുന്നത് ഭയങ്കര ഇൻഡിപെൻഡന്റ് ആണ് ആള്

Samayam Malayalam ധ്യാൻ ശ്രീനിവാസൻ അർപ്പിത ധ്യാൻ ശ്രീനിവാസൻ അർപ്പിത
രസകരമായ സംസാരത്തിലൂടെ ആരാധകരുടെ മുഴുവൻ ഇഷ്ടവും നേടിയ നടനാണ്. സിനിമയിലേക്കാളും കൂടുതല്‍ ധ്യാനിന് പ്രശസ്തി ലഭിച്ചത് ഒരുപക്ഷെ അഭിമുഖങ്ങളിൽ അടിക്കുന്ന തഗ്ഗുകളുടെ പേരിലാകും. സോഷ്യല്‍മീഡിയയിലെ തഗ് രാജാവായാണ് ധ്യാനിനെ വിശേഷിപ്പിക്കുന്നത്. അച്ഛനെക്കുറിച്ചും ചേട്ടനെക്കുറിച്ചുമുൊക്കെയുള്ള തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഭാര്യ അര്‍പിതയെക്കുറിച്ചും പലവട്ടം ധ്യാൻ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ ആരോഗ്യം, മകൾ വന്ന ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങൾ ഒക്കെ സംസാരിക്കുകയാണ് ധ്യാൻ.
ആരോഗ്യം അത്ര മോശമില്ല പക്ഷേ ഡയാലിസിസ് നടന്നുകൊണ്ടിരിക്കുകാണ്.

ആനി: കൃഷിയോട് ശ്രീനിയേട്ടന്റെ മക്കളിൽ ഇഷ്ടമുണ്ടോ

ധ്യാൻ: എനിക്ക് ഇഷ്ടമുണ്ട്

ആനി: കൃഷിക്ക് വേണ്ടി അച്ഛൻ ഒരുപാട് സമയം കളഞ്ഞിട്ടുണ്ട് അല്ലെ?

ധ്യാൻ: അങ്ങനെ അല്ല അച്ഛന് അത്രയും ഇഷ്ടം ഉള്ള മേഖല കൃഷി ആണ്.

എനിക്ക് തോനുന്നു ഈ ഓർഗാനിക് ഫാമിങ്ങിനു ഇത്രയും പ്രചാരണം ലഭിക്കും മുൻപേ തന്നെ പുള്ളി ഈ മേഖലയിൽ ഉണ്ട്. 2010 കാലഘട്ടങ്ങളിൽ പുള്ളി ഇതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിനൊക്കെ ശേഷം ആണ് ഹൌ ഓൾഡ് ആർ യു പോലെയുള്ള സിനിമകളിൽ ഇതേക്കുറിച്ചുള്ള കാര്യങ്ങൾ വന്നത്.

അച്ഛൻ ഒരുപാട് കാലം തൊട്ടേ ഈ മേഖലയിലുണ്ട്. പുറം പോക്ക് സ്ഥലങ്ങളിൽ എല്ലാം അദ്ദേഹം കൃഷി ഇറക്കിയിരുന്നു. സ്ഥലങ്ങൾ പാട്ടത്തിന് എടുത്തു അദ്ദേഹം ഈ മേഖലയിലേക്ക് ഒരുപാട് ആളുകളെ എത്തിച്ചിരുന്നു. ഒരു കൾച്ചർ തന്നെ അദ്ദേഹം വളർത്തി എടുത്തു.

സന്തോഷത്തിന് വേണ്ടി മാത്രമല്ല ആരോഗ്യത്തിനുവേണ്ടി കൂടിയാണ്. വീട്ടിൽ ഉപയോഗിച്ചത് എല്ലാം അദ്ദേഹം ഉണ്ടാക്കി എടുത്ത വെജിറ്റബിൾസ് സൈസ് ഒന്നും കാണില്ല പച്ചക്കറികൾക്ക് ആണ്. പക്ഷേ എല്ലാം ഓർഗാനിക് ആണ്.ഇപ്പോൾ എല്ലാവരും ഓർഗാനിക് സാധനങ്ങൾ വാങ്ങാൻ ആണ് ഇഷ്ടപ്പെടുന്നത്. പക്ഷേ ചില ഇടങ്ങളിൽ സ്‌കാം നടക്കുന്നു

ആനി: ശ്രീനിയേട്ടന് രാഷ്ട്രീയം ഇഷ്ടമായിരുന്നോ

ധ്യാൻ: കൃത്യമായ പൊളിറ്റിക്കൽ സ്റ്റാൻഡ് ഒക്കെ ഉള്ള ആളായിരുന്നു.

ആനി: ഉള്ളത് ഉള്ളപോലെ പറയുന്ന ആളാണ് അദ്ദേഹം. മക്കൾക്ക് ഇത് ഇഷ്ടം ആയിരുന്നോ?

ALSO READ: എന്നാലും മോളെന്താ അമ്മയുടെ ഒപ്പം പോകാത്തത്! ആ ചിത്രങ്ങൾ ഹൃദയം നിറയ്ക്കും

ധ്യാൻ: ഇഷ്ടം തോന്നാൻ ഉള്ളതൊന്നും ഇല്ല. മുഖത്തുനോക്കി പറയാൻ അങ്ങനെ ബുദ്ധിമുട്ടൊന്നും ഞങ്ങൾക്കും ഇല്ല.നമ്മൾ ജീവിക്കുന്ന നാട് അങ്ങനെ അല്ലേ. അപ്പോൾ നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക എന്നുള്ളതാണ് കാര്യം. അല്ലാതെ രാജ്യത്തെ തന്നെ മാറ്റിമറിക്കാൻ നമ്മൾക്ക് ആകില്ലല്ലോ

എന്റെ മോളോട് അപ്പൻ മകൾ എന്ന രീതിയിൽ ഒന്നും അല്ല ഞാൻ നിൽക്കുന്നത്; ധ്യാൻ എന്ന കുടുംബസ്ഥനെക്കുറിച്ചുള്ള ആനിയുടെ ചോദ്യത്തിന് ആണ് ധ്യാനിന്റെ മറുപടി


എന്നെ മോൾ ബ്രോ എന്നൊക്കെ ആണ് വിളിക്കുന്നത്. ഇന്നത്തെ പിള്ളേർക്ക് ഒക്കെ അങ്ങനെയാണ്. ഇന്നും അച്ഛനെ ഞാൻ കാണുമ്പൊൾ എഴുന്നേറ്റ് നിൽക്കും , എന്നാൽ എന്റെ മോൾ അങ്ങനെ ഒന്നുമല്ല എല്ലാ ഓർഡറിങ് ആണ്. ഇന്ന് നമ്മുടെ കുട്ടികളുടെ മുൻപിൽ ഒരു കാര്യം ചെയ്‌താൽ ചോദ്യം വരും അവരുടെ ഭാഗ്യത്തിന്. ഇന്നത്തെ തലമുറക്ക് അത്രയും ഭയമോ ഭക്തിയോ ഒന്നുമില്ല. എനിക്കും അങ്ങനെ നിർത്തണം എന്നൊന്നുമില്ല. കാരണം ഇന്നത്തെ കുട്ടികൾ അങ്ങനെയാണ്.

ഞാൻ അങ്ങനെ മോളെ ഉപദേശിക്കുന്ന അപ്പൻ അല്ല. എന്റെ അച്ഛൻ അങ്ങനെ ഉപദേശിച്ച ആളല്ല. ഒരു കഥ പറഞ്ഞു തരും അതിൽ ഉള്ളത് ഉൾക്കൊള്ളണം എന്നാണ് അച്ഛന്റെ രീതി. ഇന്നത്തെ കുട്ടികൾക്ക് നല്ലതും ചീത്തയും എല്ലാം അറിയാം. എന്റെ മോൾക്ക് ഷെയർ ചെയ്യുക എന്നുള്ളത് ഒക്കെ കുറവാണ് . പക്ഷെ എന്റെ സാധനം എന്തിനു ഷെയർ ചെയ്യണം എന്നാണ് ആളുടെ ചോദ്യം. ഞാൻ വളരെ സോഫ്റ്റ് ആയിട്ടാണ് മോളോട് സംസാരിക്കുക. എന്റെ ഒപ്പം അങ്ങനെ യാത്രകൾക്ക് ഒന്നും മോൾ വരാറില്ല. കാരണം അവൾക്ക് അങ്ങനെ റെസ്ട്രിക്റ്റ് ചെയ്യുന്നത് ഇഷ്ടമല്ല.

മോൾ തന്നെ അവളുടെ കാര്യങ്ങൾ എല്ലാം ചെയ്യും. അവൾ നല്ല റെസ്പോണ്സിബിൾ ആണ്. ഒരു ചെരിപ്പ് ഇട്ടു വീടിന്റെ ഉള്ളിൽ കയറിയാൽ അവൾ എന്നെ വഴക്ക് പറയും അവൾക്ക് എല്ലാം അറിയുന്ന കുട്ടിയാണ്;

Read Entire Article