അച്ഛന്റെ പിറന്നാൾ ഞാൻ ആഘോഷിക്കാൻ പ്ലാൻ ഇട്ടു! പക്ഷെ അച്ഛന് തിരക്കായി; ഹൃദയം തൊടുന്ന കുറിപ്പുമായി കാവ്യ

2 months ago 3

Authored by: ഋതു നായർ|Samayam Malayalam10 Nov 2025, 12:54 pm

പെട്ടെന്ന് നെഞ്ചുവേദനയും ഹൃദയാഘാതവും ആണ് മാധവന്റെ മരണത്തിനു ഇടയാക്കിയത്. കാവ്യയുടെ ജീവിതത്തിൽ എല്ലാം നേടിയതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല

kavya madhava and familyകാവ്യയും കുടുംബവും(ഫോട്ടോസ്- Samayam Malayalam)
അച്ഛന്റെ പിറന്നാൾ ദിനം ഹൃദയം തൊടുന്ന കുറിപ്പുമായി കാവ്യ മാധവൻ. അച്ഛന്റെ പിറന്നാൾ ദിനം വലിയ ആഘോഷമാക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു. പക്ഷെ...അച്ഛന് തിരക്കായി പോയി എന്നാണ് കാവ്യ കുറിച്ചത്.

കാവ്യയുടെ വാക്കുകൾ


ഇന്ന് നവംബർ 10 ;അച്ഛന്റെ 75-ാം പിറന്നാൾ . അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം.അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷെ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു.

ALSO READ: ഇതെന്താ പണമുണ്ടാക്കുന്ന മെഷീനോ? 60 കോടിയുടെ ബംഗ്ലാവും മാഡ് ഐലൻഡിലെ 20കോടിയുടെ മാളികയും; ശ്രദ്ധയുടെ സമ്പാദ്യ ശീലം അറിയാം

എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓർമ്മകളാക്കിയ അച്ഛന്റെ ഈ 75ാം പിറന്നാൾ ഏറ്റവും ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകൾ. പക്ഷെ...അച്ഛന് തിരക്കായി…എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ഏഴു തിരിയിട്ട വിളക്ക് പോൽ തെളിയുന്ന അച്ഛന്റെ ഓർമ്മകൾക്ക് മുമ്പിൽ ഹൃദയാഞ്‌ജലി

Read Entire Article