അച്ഛന്റെയും മുഖച്ഛായ! നൈനിക ഇത്രേം വലുതായോ എന്ന് ചോദ്യം; സിൻഡ്രല്ലയെ പോലെ താരപുത്രി; മീനയുടെ മകൾ

3 months ago 3

Authored by: ഋതു നായർ|Samayam Malayalam17 Oct 2025, 1:12 pm

കുഞ്ഞിന്റെ ജനന നക്ഷത്രത്തിന്റെ അടിസ്ഥാനത്തിൽ ആണ് മീനയും സാഗറും അന്ന് നൈനിക എന്ന പേര് തിരഞ്ഞെടുത്തത്. 2022 ജൂൺ 28 ന് ആണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സാഗർ വിടപറയുന്നത്. മരിക്കുമ്പോൾ 48 വയസ്സായിരുന്നു അദ്ദേഹത്തിന്

fans are amazed  to spot    however  overmuch  meena sagar girl  nainika has grown up   looks conscionable  similar  her fatherമീന സാഗർ(ഫോട്ടോസ്- Samayam Malayalam)
താരപുത്രി നൈനികയുടെ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിൻഡ്രല്ല രാജകുമാരിയെ പോലെ തോന്നിക്കുന്ന രൂപത്തിൽ ആണ് നൈനികയുടെ ചിത്രം ഫാൻ പേജുകളിൽ നിറയുന്നത് .

ആള് ഇത്രയും വളർന്നോ എന്നായി ചിത്രങ്ങൾ കണ്ട ആരാധകരുടെ ചോദ്യം. മീനയുടെ മകൾ 2012 ജനുവരിയിൽ ആണ് ജനിക്കുന്നത്. അങ്ങനെ എങ്കിൽ പതിമൂന്നു വയസ് ആണ് നൈനികയുടെ പ്രായം. ചെറിയ പ്രായത്തിൽ അഭിനയത്തിലേക്ക് എത്തിയ ആളാണ് താരം. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഒരു ചിത്രം അത് എ ഐ യുടെ സഹായത്തോടെ ക്രിയേറ്റ് ചെയ്തത് തന്നെ എന്നും സോഷ്യൽ മീഡിയയിൽ ഒരു സംസാരം ഉണ്ട്.

അച്ഛന്റെ മുഖച്ഛായ നല്ല പോലെ ഉണ്ടെന്നും മകൾ അമ്മയെ പോലെ ഒരുപാട് സുന്ദരി ആണെന്നും ആരാധകർ കമന്റുകൾ പങ്കിടുന്നുണ്ട്. അതേസമയം പഠനത്തിൽ ആണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നും മകൾ ഉടനെ സിനിമയിലേക്ക് മടങ്ങി വരില്ലെന്നും ഒരിക്കൽ മീന പറഞ്ഞിരുന്നു.

ALSO READ: ഞാനും വിവാഹിതൻ ആയിരുന്നു, പന്ത്രണ്ടുവര്ഷത്തെ ബന്ധം; കുഞ്ഞുങ്ങൾ ഇല്ല.. അതിനുശേഷം ഒറ്റക്ക് ആയി! ഇത് ക്രിസിന്റെയും ദിവ്യയുടെയും ജീവിതം

വളരെ ചെറിയ പ്രായത്തിൽ അഭിനയത്തിലേക്ക് എത്തിയ ആളാണ് മീന സാഗർ . അതുകൊണ്ടുതന്നെ കോളേജ് ലൈഫ് ഒന്നും ആസ്വദിക്കാൻ ആയിരുന്നില്ല. എന്നാൽ മകളുടെ വിദ്യാഭ്യാസം ആണ് ഇപ്പോൾ പ്രധാനം അവൾ പഠിക്കട്ടെ എന്നും മീന പറഞ്ഞിരുന്നു.


ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ മീന പിന്നീട് നായിക ആയി തെന്നിന്ത്യ ഒന്നാകെ അടക്കി വാണു. വിവാഹത്തോടെ കുറച്ചുകാലം വിട്ടുനിന്നു എങ്കിലും മലയാളത്തിലും അന്യഭാഷയിലും അടക്കം നിരവധി ചിത്രങ്ങൾ ആണ് മീന ഇപ്പോഴും ചെയ്യുന്നത്. മീന മാത്രമല്ല ബാലതാരമായി പ്രമുഖ താരങ്ങൾക്ക് ഒപ്പം നൈനികയും അഭിനയരംഗത്തേക്ക് എത്തിയിരുന്നു. ദൃശ്യം മൂന്നിൽ മോഹൻലാലിന് ഒപ്പം ഷൂട്ടിങ്ങിൽ ആണ് ഇപ്പോൾ മീന

ALSO READ: ആദ്യകുഞ്ഞിനെ നഷ്ടമായി, ഇപ്പോൾ വീണ്ടും ഗർഭിണി! സന്തോഷവാർത്ത പങ്കുവച്ചെത്തി ശ്രുതിയും കണ്ണനും!

2009 ജൂലൈയിൽ ആണ് ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിദ്യാസാഗറുമായി മീന വിവാഹിതയായത്. എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിതമരണം മീനയെയും തകർത്തിക്കളഞ്ഞിരുന്നു.

Read Entire Article