Authored by: അശ്വിനി പി|Samayam Malayalam•25 Oct 2025, 10:21 am
അജിത്തിന്റെ ഒരു ഷർട്ട്ലെസ്സ് ഫോട്ടോ വൈറലാവുന്നത് ഇതാദ്യമായിട്ടാണ്. അതുകൊണ്ട് തന്നെ നടന്റെ ഇടനെഞ്ചിലെ ടാറ്റൂവും ആരാധകർക്കൊരു കൗതുകമായി
അജിത്ത് കുമാറും കുടുംബവുംഊട്ടുകുളങ്ങര ക്ഷേത്രത്തിൽ എത്തയപ്പോൾ അജിത്തും കുടുംബവും ആരാധകർക്കൊപ്പം നിന്നെടുത്ത ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കസവ് മുണ്ടും നേര്യയതുമുടുത്ത് നിൽക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അജിത്തിന്റെ ഷർട്ട് ലസ്സ് ചിത്രം വൈറലാവുന്നത് ഇതാദ്യമായാണ്. അതുകൊണ്ട് തന്നെ ഇടനെഞ്ചിലെ നടന്റെ ടാറ്റുവും ചർച്ചയാവുന്നു.
Also Read: സുരഭിക്ക് ഭർത്താവ് നൽകിയത് കോടികളുടെ പിറന്നാൾ സമ്മാനം! സെറ്റിൽ മിസ്സ് ചെയ്യുന്നു എന്ന് ഓൺസ്ക്രീൻ ഭർത്താവ്ഒരു ദേവീ രൂപമാണ് ഇടനെഞ്ചിലായി ടാറ്റു ചെയ്തിരിക്കുന്നത്. ആദ്യത്തെ കാര്യം അജിത്തിന് ടാറ്റു ഇഷ്ടമാണെന്നതും, ഇത്രയും വലിയ വിശ്വാസിയാണെന്നും ആരാധകർ അറിയുന്നതും ഇതാദ്യമായാണ്. ഇടനെഞ്ചിലെ ടാറ്റൂ ഊട്ടുകുളങ്ങര ദേവീയുടെ രൂപമാണെന്നാണ് പറയപ്പെടുന്നത്. അജിത്തിന്റെ കുലദൈവമാണ് ഊട്ടുകുളങ്ങരയമ്മ. അതുകൊണ്ടാണത്രെ അത് ടാറ്റു ചെയ്തത്.
അജിത്തൊരു പെർഫക്ട് ഫാമിലിമാനും വിശ്വാസിയുമാണ് എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങൾ എന്ന് ആരാധകർ പറയുന്നു. അതുകൊണ്ടാണ് കുടുംബത്തിന് വേണ്ടി ഇങ്ങനെ ഒരു സമയം മാറ്റിവച്ചത്. അഭിനയത്തിന് പുറമെ മോട്ടോർ സ്പോട്സിലും ശ്രദ്ധ കേന്ദ്രീകരിച്ച അജിത്ത് വിദേശ രാജ്യങ്ങളിൽ നടക്കുന്ന തന്റെ റേസിങ് കോംപറ്റീഷനും അതിന്റെ പ്രാക്ടീസുമൊക്കെയായി മാസങ്ങളായി തിരക്കിലായിരുന്നു.
Also Read: ഗേ ആണെന്ന് വീണ്ടും തുറന്നുപറഞ്ഞുകൊണ്ട് കരൺ ജോഹർ; വെളിപ്പെടുത്തലിൽ ഞെട്ടി ജാൻവി കപൂർ
ബൗണ്ടറി എന്നത് NO മാത്രമാണോ?
അഭിനയത്തെ പോലെ തന്നെ റേസിങിനോടും അജിത്തിന് വല്ലാത്ത ഭ്രമമാണ്. ഈ വർഷം അജിത്തിന്റേതായി രണ്ട് സിനിമകളാണ് റിലീസായിട്ടുള്ളത്, വിടാമുയർച്ചിയും ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും. രണ്ടും ബോക്സോഫീസ് ഹിറ്റായിരുന്നു. അടുത്ത ചിത്രം ഏതാണ് എന്നതിന്റെ ഒഫിഷ്യൽ റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. ഗുഡ് ബാഡ് അഗ്ലിയ്ക്ക് ശേഷം അടുത്ത ചിത്രവും സംവിധായകൻ ആദ്വിക്കിന് ഒപ്പമാണെന്ന റിപ്പോർട്ടുകളുണ്ട്. എകെ 64 ഏതാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·