
അഭിമന്യൂ ഷമ്മി തിലകൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു, മാജിക് ഫ്രെയിംസ് അർച്ചന തീയേറ്റർ
കൊല്ലം: അഞ്ചല്‍ സ്വദേശികള്‍ക്ക് ഇനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകള്‍ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും നിര്‍മാതാവുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്ഥാപിച്ച മാജിക് ഫ്രെയിംസ് സിനിമാസിന്റെ അര്‍ച്ചന തീയേറ്റര്‍ കൊല്ലം അഞ്ചലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നടന്‍ അഭിമന്യൂ ഷമ്മി തിലകന്‍ തീയേറ്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 4കെ അള്‍ട്ര എച്ച്ഡി, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെയാണ് അര്‍ച്ചന തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഡിസ്ട്രിക്ട് ബൈ സൊമാറ്റോയാണ് ബുക്കിങ് പാര്‍ട്ണര്‍.
കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ് അര്‍ച്ചന തീയേറ്റര്‍ രണ്ട് സ്‌ക്രീനുകളില്‍ അഞ്ചലില്‍ എത്തിയിരിക്കുന്നത്. മലയാള സിനിമാ മേഖലയില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മേല്‍നോട്ടത്തിലുള്ള മാജിക് ഫ്രെയിംസിന്റെ തീയേറ്ററുകളുടെ എണ്ണത്തില്‍ 18-ാമത്തെയും സ്‌ക്രീനുകളുടെ എണ്ണത്തില്‍ 40-ാമത്തെയും തീയേറ്ററാണ് അഞ്ചലില്‍ ആരംഭിച്ചിരിക്കുന്നത്. അടുത്തിടെ ഇരിട്ടിയിലും മാജിക് ഫ്രെയിംസ് തീയേറ്റര്‍ ആരംഭിച്ചിരുന്നു.
ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ്, ജനറല്‍ സെക്രട്ടറി സോണി തോമസ്, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി. രാകേഷ്, പ്രശസ്ത നിര്‍മാതാവും വിതരണക്കാരനുമായ ജി. സുരേഷ് കുമാര്‍, ഫിയോക്ക് മുന്‍ ജനറല്‍ സെക്രട്ടറി എം.സി ബോബി, നിര്‍മാതാവ് ആല്‍വിന്‍ ആന്റണി, പുനലൂര്‍ എംഎല്‍എ പി.എസ്. സുപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, പ്രാദേശിക രാഷ്ട്രീയ പ്രമുഖര്‍, തീയേറ്റര്‍ ഉടമ നവീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വാര്‍ത്താപ്രചരണം: ബ്രിങ്‌ഫോര്‍ത്ത്.
Content Highlights: Listin Stephen Magic Frames Archana Theatre inaugurates successful Anchal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·