അഞ്ചു കോടിയുടെ മാളിക സ്വന്തമാക്കിയതിന് പുറമെ മൂന്നാം വിവാഹം ! അഭ്യൂഹങ്ങൾക്ക് തിരി കൊളുത്തി സഞ്ജയ് മിശ്രയുടെ ചിത്രങ്ങൾ

2 months ago 5

Authored by: ഋതു നായർ|Samayam Malayalam1 Nov 2025, 9:47 am

രണ്ടു കുടുംബങ്ങളും ചേർന്ന് നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു തങ്ങളുടേതെന്നും, കിരണും താനും വിവാഹശേഷം പ്രണയിക്കാൻ ആരംഭിച്ചവരാണെന്നും സഞ്ജയ് പറഞ്ഞിരുന്നു.

truth down  sanjay mishra mahima choudhari narration  and sajay s plus  and past   lifeമഹിമ &സഞ്ജയ് മിശ്ര(ഫോട്ടോസ്- Samayam Malayalam)
രണ്ടു പതിറ്റാണ്ടോളമായി ബോളിവുഡ് പ്രേക്ഷകർക്ക് ചിരപരിചിതമായ മുഖമാണ് സഞ്ജയ് മിശ്രയുടേത്. കൊമേഡിയൻ, സഹനടൻ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന താരം കഴിഞ്ഞ മാസം മുംബൈയിലെ മാധ് ദ്വീപിൽ 4.75 കോടി രൂപയ്ക്ക് കടലിന് അഭിമുഖമായുള്ള ഒരു അപ്പാർട്ട്മെന്റ് വാങ്ങുക വഴി വാർത്തകളിൽ നിറഞ്ഞിരുന്നു. മഹിമ ചൗധരിയോടൊപ്പമുള്ള വിവാഹ ചിത്രങ്ങൾ വഴി വീണ്ടും സഞ്ജയ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ തീ പടർത്തിയിരിക്കുകയാണ്.

ഒരു സിനിമാക്കഥയെ പോലെ പറയാവുന്ന ഒന്നാണ് സഞ്ജയ് മിശ്രയുടെ ദാമ്പത്യം. പ്രശസ്ത താരം റോഷ്‌നി അക്രേജയായിരുന്നു സഞ്ജയുടെ ആദ്യ ജീവിത പങ്കാളി. പഞ്ചായത്ത് വെബ് സീരീസിലൂടെ പ്രശസ്തനായ രഘുബീർ യാദവുമായുള്ള റോഷ്‌നിയുടെ ബന്ധം വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. രഘുബീറിന്റെ പത്നി തന്നെ ആരോപണവുമായി രംഗത്തു വന്നത് വിവാദങ്ങൾക്ക് ആക്കം കൂട്ടി. 1991 ൽ റോഷ്‌നിയുമായി വേർപിരിഞ്ഞ സഞ്ജയ് 2009 ലാണ് കിരണിനെ കണ്ടുമുട്ടിയത്.

വാരാണസിക്കാരനായ ഒരു മനുഷ്യൻ കുന്നിൻ മുകളിലെ ഒരു പെൺകുട്ടിയെ പ്രണയിച്ചു എന്നാണ് കിരണുമായുള്ള ബന്ധത്തെ അദ്ദേഹം വർണ്ണിക്കുന്നത്. ബീഹാറിലെ നാരായൺപൂരിൽ ജനിച്ച സഞ്ജയ് വളർന്നത് വാരാണസിയിലാണ്. കിരൺ ഉത്തരാഖണ്ഡിലെ മനോഹരമായ കുന്നുകൾ നിറഞ്ഞ പിത്തോറഗഢ് എന്ന ഗ്രാമത്തിൽ നിന്നുള്ളയാളാണ്. ഇന്ത്യ നേപ്പാൾ അതിർത്തിയിലെ മനോഹരമായ ഗ്രാമത്തെ കുറിച്ച് താൻ അറിഞ്ഞത് പോലും കിരണിനെ സ്വന്തമാക്കിയതിന് ശേഷമാണു എന്നും സഞ്ജയ് വെളിപ്പെടുത്തിയിരുന്നു.

ALSO READ: മുച്ചിറി ഉള്ള ആള് എങ്ങനെ പാട്ടുകാരനായി; ഇന്ന് ഞാൻ ഇച്ചിരികൂടി സുന്ദരനാണ് തുടക്കകാലം ആങ്ങനെ ആയിരുന്നില്ലെന്ന് സന്നിദാനന്ദൻ


പിതാവിന്റെ മരണ ശേഷം, തനിക്കൊരു നല്ല കുടുംബം ഉണ്ടായി കാണണം എന്ന, അമ്മയുടെ ആഗ്രഹമാണ് കിരണുമായുള്ള വിവാഹത്തിന് കാരണമായത് എന്നും സഞ്ജയ് പറഞ്ഞിരുന്നു. തന്റെ ഏറ്റവും വലിയ ആരാധികയാണ് കിരൺ എന്നും, 2010 ലിറങ്ങിയ ഫസ് ഗയേ രേ ഒബാമയാണ് കിരണിന്റെ ഇഷ്ടചിത്രമെന്നും സഞ്ജയ് വെളിപ്പെടുത്തി.

ആദ്യവിവാഹത്തിൽ ഒരു മകനും, രണ്ടാമത്തെ വിവാഹത്തിൽ രണ്ടു പെണ്മക്കളുമാണ് സഞ്ജയ്‌ക്കുള്ളത്. അറുപത്തിരണ്ടുകാരനായ സഞ്ജയും, അൻപത്തിരണ്ടുകാരിയായ മഹിമയും ചേർന്നുള്ള വിവാഹ ഫോട്ടോകളും വീഡിയോയും വൈറലായിരുന്നു. വിവാഹമോചിതയായ മഹിമ പുതിയ ജീവിതപങ്കാളിയെ കണ്ടെത്തിയോ എന്ന രീതിയിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെ, പുതിയ സിനിമയുടെ പ്രമോഷൻ മാത്രമാണ് ഇതെന്ന് വിശദീകരിച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
Read Entire Article