അഞ്ച് കോടി ബജറ്റിൽ നിർമിച്ച് 120 കോടി ക്ലബിൽ കയറിയ 'സു ഫ്രം സോ' OTT റിലീസിനൊരുങ്ങുന്നു

4 months ago 4

കംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെൻ്റ് പാക്കേജായെത്തിയ ബ്ലോക്ക് ബസ്റ്റര്‍ കന്നഡ ചിത്രം 'സു ഫ്രം സോ' (സുലോചന ഫ്രം സോമേശ്വര) ഒടിടി റിലീസിനൊരുങ്ങുന്നു. പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റര്‍ ബുദ്ധ ഫിലിംസ് നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ഓഗസ്റ്റ് ഒന്നിന് കേരളത്തിലെത്തിച്ചത്. ആദ്യവസാനം ആസ്വാദകരെ ചിരിപ്പിക്കുന്ന മുഴുനീള ഹൊറർ കോമഡി സിനിമയാണ് ‘സു ഫ്രം സോ’.

5 കോടി ബജറ്റിൽ നിർമിച്ച ചിത്രം 120 കോടി രൂപ ക്ലബിൽ

ആദ്യവസാനം ആസ്വാദകരെ ചിരിപ്പിക്കുന്ന മുഴുനീള ഹൊറർ കോമഡി സിനിമയാണ് ‘സു ഫ്രം സോ’. നവാഗത സംവിധായകൻ ജെപി തുമിനാടാണ് സംവിധായകൻ. ജുലായ് 25-ന് പുറത്തിറങ്ങിയ ചിത്രം 121 കോടി രൂപ ക്ലബിൽ ഇടം നേടിയിരുന്നു. അഞ്ച് കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്.

ഓടിടി റിലീസിനൊരുങ്ങുന്നു

സെപ്റ്റംബർ ഒമ്പത് മുതൽ 'സു ഫ്രം സോ' ജിയോ ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത് തുടങ്ങും. ജിയോ ഹോട്ട്സ്റ്റാർ വെബ്സൈറ്റിലും ആപ്പിലും പങ്കുവെച്ച സ്ട്രീം ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ 'സു ഫ്രം സോ' ഉൾപ്പെട്ടിട്ടുണ്ട്.

കന്നഡ ചിത്രത്തിലൂടെ വരവറിയിച്ച മഞ്ചേശ്വരംകാരൻ

കന്നി ചിത്രമായ ‘സു ഫ്രം സോ’ (സുലോചന ഫ്രം സോമേശ്വര) യിലൂടെ കന്നഡ സിനിമാലോകത്തേക്കുള്ള വരവറിയിച്ചിരിക്കുകയാണ് നവാഗത സംവിധായകൻ ജെപി തുമിനാട്. സമീപകാല കന്നഡ സൂപ്പർഹിറ്റ് സിനിമകളുടെ ശ്രേണിയിൽ ‘സു ഫ്രം സോ’യും ഇടം കണ്ടെത്തിയതിന്റെ സന്തോഷം സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും അഭിനേതാവുമായ ജെ.പി. തുമിനാട് എന്ന ജയപ്രകാശ് മാതൃഭൂമിയോട് പങ്കുവെച്ചിരുന്നു. മഞ്ചേശ്വരം തുമിനാട് സ്വദേശിയാണ് ജെ.പി. സിനിമയിൽ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജെ.പി.യാണ്.

മഞ്ചേശ്വരത്തെ നാടകസംഘമായ ശാരദാ ആർട്സിലൂടെയാണ് കലാരംഗത്തേക്കുള്ള ജെപിയുടെ അരങ്ങേറ്റം. ചെറുപ്പത്തിൽ തന്നെ തുളു, കന്നഡ നാടകങ്ങളോട് വലിയ താത്പര്യമുണ്ടായിരുന്നു. 2018-ലാണ് സിനിമാലോകത്ത്‌ എത്തുന്നത്. 'കട്ടപ്പാടി കുട്ടപ്പ' എന്ന തുളു സിനിമയാണ് ആദ്യമായി സംവിധാനം ചെയ്തത്. ഏഴുവർഷത്തിന് ശേഷമാണ് ‘സു ഫ്രം സോ’യിലേക്ക് എത്തുന്നത്. ഇതിനോടകം എട്ട് സിനിമകളിൽ അഭിനയിച്ചു.

ശനീൽ ഗൗതം, ദീപക് രാജ്പണാജെ, പ്രകാശ് തുമിനാട്, സന്ധ്യാ അരേകേരേ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതനായ കെ. സുമേത് സംഗീതസംവിധാനവും മലയാളിയായ സന്ദീപ് തുളസീദാസ് പശ്ചാത്തലസംഗീതവും നൽകിയിരിക്കുന്ന ചിത്രം രാജ് ബി. ഷെട്ടിയുടെ ലെറ്റർ ബുദ്ധ ഫിലിംസ് ആണ് നിർമിച്ചിരിക്കുന്നത്.

എഡിറ്റിങ്: നിതിന്‍ ഷെട്ടി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പശ്ചാത്തല സംഗീതം: സന്ദീപ് തുളസിദാസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സുഷമ നായക്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: ബാലു കുംത, അര്പിത് അഡ്യാര്‍, സംഘട്ടനം: അര്‍ജുന്‍ രാജ്, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, കളറിസ്റ്റ്: രമേശ് സി.പി, കളര്‍ പ്ലാനെറ്റ് സ്റ്റുഡിയോസ്.

Content Highlights: Kannada blockbuster `Su From So` starring JP Tuminad is acceptable for OTT merchandise connected JioCinema

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article