അടിയെടാ കൈയ്യ്! ഇതിലും വലുതിനി അനുമോള്‍ക്ക് കിട്ടാനില്ല; ദുല്‍ഖര്‍ സല്‍മാന്‍ - ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ നായിക!

2 months ago 3

Authored by: അശ്വിനി പി|Samayam Malayalam15 Nov 2025, 5:54 pm

നുണച്ചി, കള്ളി, പിആര്‍ ക്യൂന്‍ എന്നൊക്കെ പറഞ്ഞ് ചിലര്‍ ഇപ്പോഴും അനുമോളെ പരിഹസിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അനുമോള്‍ തന്റെ ലക്ഷ്യം നോക്കി പാഞ്ഞുകൊണ്ടേയിരിക്കുന്നു

anumol unni dqദുൽഖർ സൽമാൻ - ഉണ്ണി മുകുന്ദൻ ചിത്രത്തിൽ അനുമോൾ
ബിഗ് ബോസ് മലയാളം സീസണ്‍ 7 ന് ശേഷം രാജകീയമാണ് അനുമോളുടെ ജീവിതം എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. വിമര്‍ശിക്കുന്നവരും കുറ്റം പറയുന്നവരും ഒരു ഭാഗത്ത് അത് നടത്തിക്കൊണ്ടേയിരിക്കുന്നു. കള്ളിയാണെന്നും പിആര്‍ ക്യൂന്‍ ആണെന്നുമൊക്കെയുള്ള കുറ്റപ്പെടുത്തലും പരിഹാസങ്ങളും നിറയുമ്പോഴും അനുമോള്‍ തന്റെ കരിയറുമായി മുന്നോട്ടുപോകുകയാണ്. ആയിരക്കണക്കിന് വരുന്ന ആരാധകര്‍ക്ക് മുന്നില്‍ തന്റെ സ്‌നേഹം തുറന്ന് കാണിച്ചുകൊണ്ട് എത്തുന്നു.

ഇനിയും മനസ്സില്‍ കുത്തിത്തിരിപ്പുമായി നടക്കുന്നവര്‍ക്ക് അങ്ങേയറ്റം നിരാശ തോന്നുന്നതും, എന്നാല്‍ അനുമോളെ സ്‌നേഹിക്കുന്നവര്‍ക്ക് അത്രയേറെ സന്തോഷം നല്‍കുന്നതുമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. അതെ, അനുമോള്‍ ബിഗ് സ്‌ക്രീനിലേക്ക് കടക്കുന്നു. അതും ചെറിയൊരു അരങ്ങേറ്റമല്ല. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും നായകന്മാരായി എത്തുന്ന ചിത്രത്തിലെ നായിക!

Also Read: മകളെ സ്‌നേഹിക്കാന്‍ പോലും ഇപ്പോള്‍ പേടിയാണ്; ഭര്‍ത്താവിന്റെ മരണത്തെ അതിജീവിച്ചത് എങ്ങനെയാണ് എന്ന് മീന

കിരണ്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റിവോള്‍വര്‍ റിങ്കോ എന്ന ചിത്രത്തിലൂടെയാണ് അനുമോള്‍ ബിഗ് സ്‌ക്രീനിലേക്ക് വരുന്നത്. സിനിമ തന്റെ സ്വപ്‌നമാണെന്നും, നായികയായിട്ടല്ല എങ്കിലും നല്ല ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യണം, സിനിമകളുടെ ഭാഗമാവണം എന്നതാണ് ആഗ്രഹം എന്നൊക്കെ അടുത്തിടെ നല്‍കിയ അഭിമുഖത്തിലും അനുമോള്‍ പറഞ്ഞിരുന്നു. ഏതെങ്കിലും അവസരം വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, അത് സര്‍പ്രൈസ് ആണെന്നായിരുന്നു അനുമോളുടെ മറുപടി. ഇത് വല്ലാത്ത സര്‍പ്രൈസ് ആയിപ്പോയി എന്ന് ആരാധകരും പറയുന്നു

anumol film


നാളെ, പതിനാറാം തിയ്യതി വൈകിട്ട് അഞ്ച് മണിക്ക് റിവോള്‍വര്‍ റിങ്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടും എന്നാണ് ഇപ്പോള്‍ അനുമോള്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരിയ്ക്കുന്നത്. പോസ്റ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കി കഴിഞ്ഞു. നീണ് ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും റിവോള്‍വര്‍ റിങ്കോയ്ക്കുണ്ട്. വിക്രമാദിത്യന് ശേഷം ഉണ്ണി മുകുന്ദനും ദുല്‍ഖറും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ബ്ലാക്ക് ഫ്രൈഡേ മുതൽ ദേശീയ ദിനം വരെ; യുഎഇയിൽ വമ്പൻ ഓഫറുകൾ


മിനിസ്‌ക്രീനിലൂടെയാണ് അനുമോള്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി. അതിന് ശേഷം മിനിസ്‌ക്രീന്‍ സീരിയലുകളിലും സജീവമായി. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം ഇപ്പോള്‍ അനുമോള്‍ ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് ഇങ്ങനെ ഒരു വാര്‍ത്ത പുറത്തുവരുന്നത്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article